ആപ്പിൾ ഐഫോണുകളുടെ ഏറ്റവും പുതിയ സീരീസുകൾ വിപണിയിലെത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് രാത്രി 10.30-ന് ഫോണിന്റെ ലോഞ്ച് ചടങ്ങുകൾ ആരംഭിക്കും. കുപെർട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടക്കുന്ന വണ്ടർലസ്റ്റ് ഇവന്റിലാണ് ഫോണുകൾ പുറത്തിറങ്ങുക.
ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ് അൾട്രാ എന്നീ സീരീസുകളാണ് ഇന്ന് പുറത്തിറങ്ങുക. ഇതിന് പുറമേ ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് അൾട്രാ, പുതിയ എയർപോഡ് എന്നിവയും ആപ്പിൾ പുറത്തിറക്കുന്നുണ്ട്. ഐഫോൺ സീരിസുകളെ അപേക്ഷിച്ച് വിവിധ അപ്‌ഡേറ്റുകളുമായാണ് പുതിയ ഫോൺ എത്തുന്നത്. ഇന്ത്യയിലും ഉപഭോക്താക്കൾക്ക് തത്സമയ വീഡിയോ കാണുന്നതിനുള്ള അവസരമുണ്ട്.
ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഇവന്റിന്റെ തത്സമയ ദൃശ്യങ്ങൾ കാണുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പിൾ ടിവി എന്നിവിടങ്ങളിലും ചടങ്ങിന്റെ സംപ്രേക്ഷണം ഉണ്ടായിരിക്കും. പതിവ് പോലെ ഈ വർഷവും സെപ്റ്റംബറിൽ തന്നെയാണ് പുതിയ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.
Comments