കൊച്ചി: ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാറശ്ശാല ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജിന്റെ കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മൊബൈൽ ഫോണുകൾ വാങ്ങി വിൽക്കുന്ന സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്.
വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മുസ്തക്കിൻ മൊല്ല (31), നോയിഡ സ്വദേശി ബിലാൽ ബിശ്വാസ് (41) മുർഷിദാബാദ് സ്വദേശി ലാൽ മുഹമ്മദ് മണ്ഡൽ (36) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്റ്റിൻ രാജ് മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഇവർക്കാണ് കൈമാറിയിരുന്നത് .തുടർന്ന് ഇവർ തൊഴിലാളികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്.
ആലുവായിൽ സംഭവ ദിവസം കുട്ടിയുടെ വീട്ടിൽ മോഷണത്തിനായി എത്തിയ പ്രതി എട്ടുവയസുകാരിയെ എടുത്തുകൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ച് പാടത്ത് ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയുെ ചെയ്തും. ആലുവയിലെ മാർത്താണ്ഡവർമ്മ പാലത്തിന് താഴെ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായാണ് പോലീസ് പിടിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പേരില്‍ നിലവിലുള്ളത് ബലാത്സംഗമടക്കം ഡസനിലേറെ കേസുകളാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസം പെരുമ്പാവൂരിൽ ഉറങ്ങികിടന്ന കുട്ടിയെ മോഷണശ്രമത്തിനിടെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലും 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മൊബൈല്‍ഫോണ്‍ മോഷ്ടിക്കുന്നതാണ് സതീഷ് എന്ന ക്രിസ്റ്റില്‍ രാജിന്റെ ഹോബി.
Comments