ജയ്പൂര്‍-ആഗ്ര ദേശീയ പാതയില്‍ ബസിലേക്ക് ട്രക്ക് പാഞ്ഞു കയറി 11 പേര്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ 12 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുജറാത്തില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ മഥുരയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബ്രേക്ക് ഡൗണായ ബസ് ദേശീയ പാതയിലെ ഒരുവശത്ത് പാര്‍ക്ക് ചെയ്തിരിക്കെയാണ് അമിത വേഗതയിലെത്തിയ ട്രക്ക് പാഞ്ഞു കയറിയത്. ഭരത്പൂര്‍ ജില്ലയിലാണ് അപകടമുണ്ടായത്. അപകമുണ്ടാകുമ്പോള്‍ സ്ത്രീകളടക്കമുള്ള കുറച്ചുപേര്‍ ബസിനകത്തും കുറച്ചു പേര്‍ ബസിന് പുറത്തും നില്‍ക്കുകയായിരുന്നു.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം.മറ്റൊരു അപകടത്തില്‍ ജീപ്പും ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഘറിലായിരുന്നു അപകടം.
#WATCH | Rajasthan | 11 people killed and 12 injured when a trailer vehicle rammed into a bus on Jaipur-Agra Highway near Hantra in Bharatpur District, confirms SP Bharatpur, Mridul Kachawa. The passengers on the bus were going from Bhavnagar in Gujarat to Mathura in Uttar… pic.twitter.com/1nYUkj3J9z
— ANI MP/CG/Rajasthan (@ANI_MP_CG_RJ) September 13, 2023
“>
Comments