ആരാധന മരദൈവങ്ങൾ; അറിയാം ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരാധന മരദൈവങ്ങൾ; അറിയാം ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

മരങ്ങളെ ദൈവങ്ങളായി ആരാധിക്കുന്ന പ്രശസ്ത ക്ഷേത്രമാണ് ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം. നിരവധി ഐതിഹ്യങ്ങളാലും വിശ്വാസങ്ങളാലും സമ്പൂർണമാണിവിടം. 2,700 വർഷത്തിലേറെ പഴക്കമുള്ള ഭഗവതി ക്ഷേത്രം എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടാൽ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിലെ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

ക്ഷേത്രത്തിന് ചുറ്റുമുള്ള മരങ്ങളെ ആരാധിക്കുന്നു എന്നതാണ് ഇരിങ്ങോൾ കാവ് ക്ഷേത്രത്തിലെ പ്രധാന സവിശേഷത. കംസൻ നിഷ്‌ക്രൂരമായി കൊല്ലാൻ ശ്രമിച്ച നന്ദഗോപന്റെയും യശോദയുടെയും കുഞ്ഞാണ് ദേവി എന്നാണ് വിശ്വസിക്കുന്നത്. കൃഷ്ണനാൽ വധിക്കപ്പെടുമെന്ന ഭയത്തിൽ കംസൻ വർഷങ്ങളോളം തടവിലാക്കിയവരാണ് വസുദേവനും ദേവകിയും. അവർ ജന്മം നൽകിയ ഏഴ് കുഞ്ഞുങ്ങളെയാണ് കംസൻ വധിച്ചത്.

തന്റെ ഏഴ് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കംസന്റെ കൈയ്യിൽ നിന്ന് എട്ടാമത്തെ കുഞ്ഞായ കൃഷ്ണനെ രക്ഷിക്കണമെന്ന് വാസുദേവൻ തീരുമാനിച്ചു. കൃഷ്ണനെ വൃന്ദാവനത്തിലേക്ക് കൊണ്ട് പോകുകയും അതിന് പകരമായി നന്ദഗോപനും യശോദയ്‌ക്കും ജനിച്ച പെൺകുട്ടിയെ കംസന്റെ മുന്നിൽ കൊണ്ട് വരികയും ചെയ്തു. എന്നാൽ ഇത് വാസുദേവന്റെയും ദേവകിയുടെയും പുത്രനല്ലെന്ന് മനസിലായിട്ടും പെൺകുഞ്ഞിനെ കൊല്ലാൻ കംസൻ തീരുമാനിക്കുകയായിരുന്നു.

കംസൻ എടുത്തെറിയാൻ ശ്രമിച്ചതും കുഞ്ഞ് ആകാശത്തേക്ക് ഉയർന്ന് പൊങ്ങുകയും ദീപമായി മാറുകയും ചെയ്തു. ആ ദീപം ആദ്യം പ്രകാശിച്ച ഇടമാണ് ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെന്നാണ് ഐതിഹ്യം. ദേവിയുടെ അനുഗ്രഹം സ്വീകരിക്കാനെത്തുന്ന ദേവന്മാർ വൻ മരങ്ങളുടെയും ചെടികളുടെയും രൂപത്തിൽ ദേവിയ്‌ക്ക് ആവരണം തീർത്തതായാണ് വിശ്വസിക്കുന്നത്. വർഷങ്ങൾക്ക് ശേഷം പ്രദേശം വലിയ വനമായി മാറി. ഐതിഹ്യങ്ങളും വിശ്വാസങ്ങളും കൊണ്ട് സമ്പൂർണമായതിനാൽ ക്ഷേത്രത്തിന് ചുറ്റുമുള്ള കാടുകളോ പിഴുതു വീഴുന്ന മരങ്ങളോ പോലും പ്രദേശത്ത് നിന്ന് നീക്കം ചെയ്യാറില്ല.

Tags: ernakulamEringala kavu temple
ShareTweetSendShare

More News from this section

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies