പൊറോട്ട അടിക്കുന്ന കോഴ്സിന് പഠിക്കുന്നവർ വരെ പാസിന് അപേക്ഷിക്കുന്നു; കൺസെഷൻ പ്രായം കൂട്ടുകയല്ല, കുറയ്ക്കുകയാണ് വേണ്ടത്; സീറ്റ് ബെൽറ്റ് നടപ്പാവില്ല, ഇനി ബസിൽ നിൽക്കുന്നവർക്കും ബെൽറ്റ്‌ വേണമെന്ന് പറയും; രൂക്ഷ വിമർശനവുമായി ബസ് ഉടമകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊറോട്ട അടിക്കുന്ന കോഴ്സിന് പഠിക്കുന്നവർ വരെ പാസിന് അപേക്ഷിക്കുന്നു; കൺസെഷൻ പ്രായം കൂട്ടുകയല്ല, കുറയ്‌ക്കുകയാണ് വേണ്ടത്; സീറ്റ് ബെൽറ്റ് നടപ്പാവില്ല, ഇനി ബസിൽ നിൽക്കുന്നവർക്കും ബെൽറ്റ്‌ വേണമെന്ന് പറയും; രൂക്ഷ വിമർശനവുമായി ബസ് ഉടമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 08:02 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകൾ. ഒരുനിലയ്‌ക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു. സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്നും തങ്ങളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നുമാണ് ബസ് ഉടമകളുടെ പ്രതികരണം.

വിദ്യാർത്ഥികളുടെ കൺസഷൻ പ്രായം 18 വയസാക്കി കുറയ്‌ക്കുകയാണ് വേണ്ടത്. ഒപ്പം വിദ്യാർത്ഥികളുടെ യാത്ര നിരക്കും വർധിപ്പിക്കണം. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കാൻ തയ്യാറാകണം. പൊറോട്ട അടിക്കുന്ന കോഴ്സിന് പഠിക്കുന്നവർ വരെ പാസ്സിന് അപേക്ഷിക്കുന്നുണ്ടെന്നും ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ വിമർശിച്ചു.

ബസുകളിൽ സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന നിലപാട് വ്യക്തമാക്കി. യാത്രക്കാർ സീറ്റ് ബെൽറ്റ് ഇടണമെന്നത് അപ്രായോഗികം. ഇത് ബസ് ഉടമകൾക്ക് അധിക ചിലവ് വരുത്തി വെക്കും. 30,000 രൂപയോളം ഉടമകൾക്ക് ചിലവാകും. സീറ്റ്‌ ബെൽറ്റ് ഏർപ്പെടുത്തുന്ന നടപടി വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോൾ ബസിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയാൽ ഭാവിയിൽ ഇനി ബസിനകത്ത് നിൽക്കുന്ന ആൾക്ക് കൂടി ബെൽറ്റ്‌ ആവശ്യപ്പെട്ടേക്കും. ജിപിഎസ്, സ്പീഡ് ഗവർണർ എന്നീ സംവിധാനങ്ങൾക്ക് സമാനമായാണ് ഇപ്പോൾ സീറ്റ് ബെൽറ്റും വേണമെന്ന് പറയുന്നത്. ഇതൊന്നും നടപ്പാക്കാൻ സാധ്യമല്ല.  സ്വകാര്യ ബസ് ഉടമകളെ നട്ടം തിരിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത്തരം നടപടികളുമായി മുന്നോട്ട് പോയാൽ സർവീസ് നിർത്തിവച്ച് സമരത്തിലേക്ക് കടക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു.

Tags: Bus concessionBUS OWNERS
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies