പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം; സ്ത്രീ വിരുദ്ധ പരാമർശവുമായി അലൻസിയർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം; സ്ത്രീ വിരുദ്ധ പരാമർശവുമായി അലൻസിയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 08:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിൽ വിവാദ പ്രസ്താവനയുമായി നടൻ അലൻസിയർ. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയറുടെ പ്രതികരണം. ചടങ്ങിന്റെ അവസാന ഘട്ടത്തിൽ പുരസ്കാരം ലഭിച്ചവരെ സംസാരിക്കാൻ ക്ഷണിച്ചപ്പോഴായിരുന്നു സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ള മന്ത്രിമാരെ വേദിയിലിരുത്തി കൊണ്ട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള നടന്റെ പ്രസ്താവന.

മുഖ്യമന്ത്രി പിണറായി വിജയനെ ആൺകരുത്തിന്റെ പ്രതിരൂപമായും അലൻസിയർ വിശേഷിപ്പിച്ചു. സണ്ണി വെയ്ൻ, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു കെ.ബി സംവിധാനം ചെയ്ത അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അലൻസിയറിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചത്. ആണഹങ്കാരത്തിന്റെ കൊള്ളരുതായ്മകൾ എല്ലാം അടങ്ങിയ കഥാപാത്രത്തെയാണ് അലൻസിയർ സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ, ജീവിതത്തിലും താൻ അങ്ങനെയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ വേദിയിൽ നടൻ നടത്തിയത്.

‘അവാർഡ് വാങ്ങിച്ചിട്ട് വീട്ടിൽ പോകാൻ വേണ്ടി ഓടിയതാണ് ഞാൻ. നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. മുഖ്യമന്ത്രിയോട് പറയണമെന്നായിരുന്നു എനിക്ക്. അദ്ദേഹം പോയി. എങ്കിലും സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യൽ ജൂറി അവാർഡ് സ്വർണത്തിൽ പൊതിഞ്ഞ് തരണം. 25000 രൂപയും സ്‌പെഷ്യൽ ജൂറിയും തന്ന് ഞങ്ങളെ അപമാനിക്കരുത്. പെൺ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം. ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിർത്തും’- എന്നായിരുന്നു അലൻസിയർ പറഞ്ഞത്.

 

Tags: state film awardsActor Alencier
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies