ലണ്ടന്‍: ഇംഗ്ലീഷ് പ്രിമയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കുഞ്ഞന്‍മാരായ ബ്രൈറ്റണിനോട് ഞെട്ടിക്കുന്ന തോല്‍വിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയത്. മത്സരത്തിനിടെ ക്ലബിന്റെ മുന്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയോട് മാപ്പപേക്ഷയുമായി ആരാധകര്‍ രംഗത്തെത്തി.
മൂല്യം തിരിച്ചറിയാതെ താരത്തെ ഒഴിവാക്കിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെ തിരിഞ്ഞ ആരാധകര്‍ കോച്ചിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. സര്‍ അലക്‌സ് ഫെര്‍ഗൂസണ് നല്‍കിയ വാഗ്ദാനത്തിന്റെ പുറത്ത് മാഞ്ചസ്റ്ററില്‍ മടങ്ങിയെത്തിയ റോണോയ്‌ക്ക് വലിയ അവഗണനയാണ് നേരിടേണ്ടി വന്നത്. .
താരത്തെ പല മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ ബെഞ്ചിലിരുത്തുകയായിരുന്നു പരിശീലകന്‍. 2022 നവംബറിലാണ് ക്ലബുമായി താരം വഴിപിരിയുന്നത്. ക്ലബ് തന്നെ വഞ്ചിച്ചെന്ന് തുറന്നടിച്ച ശേഷമായിരുന്നു സൗദിയിലേക്ക് ചേക്കേറിയത്.3-1 എന്ന സ്‌കോറിനാണ് ബ്രൈറ്റണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഥ കഴിച്ചത്.
❗
Manchester United fans chanted “VIVA RONALDO” at Old Trafford today and booed Erik Ten Hag while losing to Brighton. 😍pic.twitter.com/Nvj1hWjXB1
— The CR7 Timeline. (@TimelineCR7) September 16, 2023
“>















