സിറാജ് അഗ്നിപകര്‍ന്നു.. ലങ്ക കത്തിയമര്‍ന്നു...! അഞ്ചുവര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമം; ഏഷ്യയിലെ രാജക്കന്മാര്‍ക്ക് എട്ടാം കിരീടത്തോടെ പട്ടാഭിഷേകം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിറാജ് അഗ്നിപകര്‍ന്നു.. ലങ്ക കത്തിയമര്‍ന്നു…! അഞ്ചുവര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്ക് വിരാമം; ഏഷ്യയിലെ രാജക്കന്മാര്‍ക്ക് എട്ടാം കിരീടത്തോടെ പട്ടാഭിഷേകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 06:12 pm IST
Facebook
Twitter
WhatsAppTelegram

സിറാജിന്റെ തീക്കറ്റില്‍ ലങ്കകടന്ന് ഏഷ്യാകപ്പില്‍ എട്ടാം കിരീടം ഉയര്‍ത്തി ഇന്ത്യ. താരതമ്യേന കുഞ്ഞന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ ഏഴാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായെത്തിയ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ഇന്ത്യയ്‌ക്ക് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. 27 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സുമായി ഇഷാന്‍ കിഷനും പുറത്താകാതെ നിന്നു

അഞ്ചുവര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്കാണ് ഇന്ത്യ ഇന്ന് വിരമാമിട്ടത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. അന്ന് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഏഷ്യകപ്പിലാണ് മുത്തമിട്ടത്. ഇത്തവണയും രോഹിത് തന്നെയാണ് ടീമിന്റെ നായകനാണെന്നത് മറ്റൊരു നിയോഗം. ഏഷ്യാകപ്പിലെ കിരീട നേട്ടത്തോടെ ലോകകപ്പ് ഒരുക്കത്തിനും ഇന്ത്യ തുടക്കമിട്ടു. ഏഴാം കിരീടം മോഹിച്ചെത്തിയ ലങ്ക മുഹമ്മദ് സിറാജിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

ആറു വിക്കറ്റെടുത്ത സിറാജാണ് ലങ്കയെ ദഹിപ്പിക്കാന്‍ അഗ്നി പകര്‍ന്നത്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് മൂന്നും ബുമ്രയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. ഏകദിനത്തില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും സിറാജ് പിന്നിട്ടു. 29-ാം ഏകദിനത്തിലാണ് സിറാജിന്റെ ഈ നേട്ടം. കുറഞ്ഞ മത്സരങ്ങളില്‍ 50 വിക്കറ്റുകള്‍ തികയ്‌ക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറാണ് സിറാജ്. അഞ്ചു റണ്‍സ് എക്‌സ്ട്രാ ഇനത്തിലാണ് ലങ്കയ്‌ക്ക് ലഭിച്ചത്. ഒമ്പത് പേരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. 13 റണ്‍സുമായി ദുഷാന്‍ ഹേമന്ദ പുറത്താകാതെ നിന്നു. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍.

മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ലങ്കന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ച പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാരില്‍ നിന്ന് ആദ്യ ഓവറുകളില്‍ കണ്ടത്.ആദ്യ നാല് ഓവറില്‍ 12 റണ്‍സ് ചേര്‍ക്കുന്നതിനിടെ ലങ്കയുടെ 5 വിക്കറ്റുകള്‍ ഇന്ത്യ എറിഞ്ഞിട്ടു. കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4) എന്നിവരെയാണ് ലങ്കയ്‌ക്ക് നഷ്ടമായത്. ആറാം ഓവറില്‍ ക്യാപ്റ്റന്‍ ശനകയെ കൂടാരം കയറ്റി സിറാജ് അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. ദുനിത് വെല്ലാഗഗെ(8), പ്രമോദ് മധുഷാന്‍(1), മതീഷ പതിരാന(0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

Tags: sreelankafinalAsia Cup 2023Indiawon
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies