മലപ്പുറം: ചുങ്കത്തറയിൽ ബൈക്കും ചരക്കുജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വാഹനം വാടകയ്ക്ക് കൊടുത്തയാൾ അറസ്റ്റിൽ. കോടാലിപെയിൽ സ്വദേശി മുഹമ്മദ് അജ്ദാസിനെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ചുങ്കത്തറ മുട്ടിക്കടവിൽവെച്ച് ഉണ്ടായ അപകടത്തിലാണ് വിദ്യാർത്ഥികൾ മരിച്ചത്. എടക്കര പാതിരിപ്പാടം അയ്യപ്പശ്ശേരി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് ആച്ചക്കോട്ടിൽ ഷിബിൻ രാജ് എന്നിവരാണ് മരിച്ചത്. ഇരുവരും ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്ക് ജീപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ജീപ്പ് ഡ്രൈവർ കർണാടക സ്വദേശിക്കെതിരെ കേസെടുത്തു.
Comments