തോട് പൊട്ടാതെ മുട്ട പുഴുങ്ങി എടുക്കാം; ഈ രീതി ഒന്നു പരീക്ഷിച്ച് നോക്കൂ…

Published by
Janam Web Desk

നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എല്ലാം അടങ്ങിയ ആഹാരമാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഭക്ഷണം കൂടിയാണിത്. നാര് തീരെയില്ലാത്തതും പ്രോട്ടീൻ, വിറ്റാമിൻസ്, മിനറൽസ് എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതുമാണ് മുട്ട. വിവിധ തരത്തിൽ പാകം ചെയ്ത് മുട്ട നമുക്ക് കഴിക്കാൻ സാധിക്കും. ഓംലെറ്റായും മുട്ട കറിയായും പുഴുങ്ങിയ മുട്ടയായും ഒക്കെ പല രൂപത്തിലും മുട്ട കഴിക്കാം.

പുഴുങ്ങിയ മുട്ട കഴിക്കാൻ ഇഷ്ടമുള്ള നിരവധി പേരാണ് ഉള്ളത്. മുട്ട കഴിക്കാൻ ഏറ്റവും എളുപ്പ മാർ​ഗം കൂടിയാണിത്. വെള്ളത്തിലിട്ട് തിളപ്പിച്ചതിന് ശേഷം പുറംതോട് പൊളിച്ചുമാറ്റുകയാണ് നാം ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടുമിക്കപ്പഴും മുട്ടയുടെ പുറംതോട് പൊട്ടാറുണ്ട്. ഇത്തരത്തിൽ മുട്ട പൊട്ടി പോകാതിരിക്കാൻ ചെറിയൊരു പൊടിക്കൈയുണ്ട്.

അതിനായി ആദ്യം പാത്രത്തിൽ വെള്ളം എടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും കുറച്ച് നാരങ്ങ നീരും ചേർക്കുക. ശേഷം ​ഗ്യാസ് ഓണാക്കി വെള്ളം ചൂടാക്കുക. ശേഷം ഇതിലേക്ക് മുട്ട ഇടുക. ഇങ്ങനെ ചെയ്യുമ്പോൾ മുട്ട തോട് പൊട്ടാതെ പുഴുങ്ങി കിട്ടും.

നാരങ്ങയിലെ സിട്രിക് ആസിഡും ഉപ്പിലെ സോഡിയവും ചേരുന്നതോടെ മുട്ടത്തോടുകളുടെ കട്ടികൂടും. ഇതുവഴി പൊട്ടാതെ മുട്ട പുഴുങ്ങിയെടുക്കാനാകും. അതിനുശേഷം വളരെ എളുപ്പത്തില്‍ തോട് പൊട്ടിച്ച് മുട്ട പുറത്തെടുക്കാനുമാകും. മുട്ട നന്നായി വെന്ത് വരുന്നതിനായി 12 മിനിറ്റ് വേണമെന്നാണ് സാധാരണ പറയുന്നത്.

Share
Leave a Comment