തിരുവനന്തപുരം: കൃത്യമായ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ മലയാളി നഴ്‌സുമാർക്ക് വേണ്ടി എംബസിയും വിദേശകാര്യ മന്ത്രാലയവും നിരന്തരം ഇടപെടൽ നടത്തുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. 19 മലയാളികൾ ഉൾപ്പെടെ 34 ഇന്ത്യക്കാർക്കും ഉടൻ മോചനം സാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
കുവൈറ്റിലെ മാനവ വിഭവശേഷി സമിതി നടത്തിയ പരിശോധനകളിൽ നഴ്‌സുമാർ ജോലി ചെയ്തുവന്ന സ്ഥാപനത്തിന് ആശുപത്രിയോ ക്ലിനിക്കോ നടത്തുവാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Comments