'ആർഎസ്എസിനെ കുറിച്ച് ഞങ്ങൾ പ്രചരിപ്പിച്ചത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ഇഷ്ടമാണ്': സി ദിവാകരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആർഎസ്എസിനെ കുറിച്ച് ഞങ്ങൾ പ്രചരിപ്പിച്ചത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ഇഷ്ടമാണ്’: സി ദിവാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 11:12 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ‘ആർഎസ്എസുകാരെ കുറിച്ച് ഞങ്ങൾ പ്രചരിപ്പിച്ചത് ഇങ്ങനെയായിരുന്നില്ല. ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ആർഎസ്എസിനെ ഇഷ്ടമാണ്’. മുകുന്ദേട്ടൻ ഏറ്റവും ഇഷ്ടമുള്ള നേതാവാണ്. പി പി. മുകുന്ദൻ അനുസ്മരണത്തിൽ പങ്കടുത്തുകൊണ്ട് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരന്റെ വാക്കുകളെ കൈയ്യടിയോടെയാണ് സദസ് വരവേറ്റത്. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലാണ് സി ദിവാകരന്റെ പരാമർശം.

പി.പി.മുകുന്ദനെ കുറിച്ചുള്ള സ്മരണകൾ പങ്കുവയ്‌ക്കുകയായിരുന്നു സി. ദിവാകരൻ. തന്റെ വീട്ടിൽ തന്നെ കാണാൻ എത്തിയ മുകുന്ദേട്ടന്റെ സൗമ്യത തന്റെ കുടുംബത്തെ പോലും ആകർഷിച്ചതായി അദ്ദേഹം അനുസ്മരിച്ചു. ”മണക്കാട് സിപിഐക്കാരന്റെ ഭൂമിയിൽ ആർഎസ്എസിന്റെ ശാഖ നടക്കുന്നതറിഞ്ഞ് അയാളെ വിളിച്ചുപറഞ്ഞ് ശാഖ നിർത്തിച്ചിരുന്നു. പിറ്റേന്നു രാവിലെ വിട്ടിൽ കാണുന്നത് വെളുത്ത് തുടുത്ത് സുന്ദരനായ മുകുന്ദേട്ടനെയാണ്. ശാഖ നടത്താൻ തടസ്സം നിൽക്കരുതെന്ന് വളരെ സൗമ്യമായി പറഞ്ഞു. ആ സൗമ്യത എന്റെ കുടുംബത്തെപ്പോലും ആകർഷിച്ചു. എല്ലാവരും മുകുന്ദേട്ടനെ പോലെ ആണെങ്കിൽ പിന്നെ ഒരു പ്രശ്‌നവുമില്ല. ഞങ്ങൾക്ക് ദുരഭിമാനം ഉണ്ട്. പക്ഷേ അദ്ദേഹത്തിന് അതുണ്ടായിരുന്നില്ല, സി ദിവാകൻ പറഞ്ഞു.

മുകുന്ദനെ വിട്ടിൽ വന്നപ്പോൾ ശരിക്കും ഞാൻ ഞെട്ടിയതായും മുതിർന്ന സിപിഐ നേതാവ് കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ വലിയൊരു നേതാവ് നിസ്സാരമായ പ്രാദേശിക പ്രശ്നത്തിൽ ഇടപെട്ട് വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹം പോയപ്പോൾ എന്റെ ഭാര്യ ചോദിച്ചത് നിങ്ങൾ എന്തിനാണ് ആർഎസ്എസ് ശാഖ നിർത്താൻ ശ്രമിക്കുന്നത്. വേറെ പണിയില്ലേ എന്നായിരുന്നു സി. ദിവാകരൻ ഓർമ്മിച്ചു.

രാഷ്‌ട്രീയമായി വിരുദ്ധചേരിയിലായിരുന്നതിനാൽ ഒരിക്കലും അടുത്തു പ്രവർത്തിച്ചിട്ടില്ലെന്നും ദിവാകരൻ അനുസ്മരണ പരിപാടിയിൽ പറഞ്ഞു. എങ്കിലും കാണുമ്പോഴൊക്കെ സൗഹൃദം പ്രകടിപ്പിക്കുമായിരുന്നു. പൊതുവേദികളിലാണെങ്കിൽ പോലും പേരെടുത്ത് വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കുമായിരുന്നു ദിവാകരൻ പറഞ്ഞു

Tags: P P MukundanC divakaran. RSS
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies