സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ. സെക്രട്ടറി ജയ് ഷായാണ് അദ്ദേഹത്തിന് ടിക്കറ്റ് സമ്മാനിച്ചത്. ഇതിന്റെ വിവരവും ചിത്രവും ബിസിസിഐ എക്‌സ്(ട്വിറ്റര്‍) ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ അമിതാഭ് ബച്ചനും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ബിസിസിഐ ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ചിരുന്നു. ലോകകപ്പിന്റെ ഉദ്ഘാടന വേദിയില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഉണ്ടാകുമെന്ന് ബിസിസിഐ വ്യക്തമാക്കി. ‘ഗോള്‍ഡന്‍ ടിക്കറ്റ് ഫോര്‍ ഇന്ത്യ ഐക്കണ്‍സ്’ എന്ന പരിപാടിയുടെ ഭാഗമായാണ് പ്രമുഖര്‍ക്ക് ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കി ആദരിക്കുന്നത്
ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയ്‌ക്കെതിരായ പോരാട്ടത്തോടെയാണ് ആതിഥേയരായ ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് അഹമ്മദബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഏകദിന ലോകകപ്പിന് തുടക്കമാകുക. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഇംഗ്ലണ്ട് റണ്ണറപ്പായ ന്യൂസിലന്‍ഡിനെ ഉദ്ഘാടന മത്സരത്തില്‍ നേരിടും.
Comments