വയനാട്: വെണ്ണിയോട് കുളവയലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പോലീസിൽ കീഴടങ്ങി. ഭാര്യ അനീഷയെ (34) കഴുത്ത് ഞെരിച്ചാണ് ഭർത്താവ് മുകേഷ് കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രതി മുകേഷ് തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പോലീസിനെ ഫോണിലൂടെ അറിയിച്ചത്. കമ്പളക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Comments