ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായിരുന്നു ഓസ്ട്രേലിയയുടെ ഇടംകയ്യൻ ബാറ്റർ ആദം ഗിൽക്രിസ്റ്റ്. വിക്കറ്റ് കീപ്പർമാർക്ക് മികച്ച മാതൃകയാകാനും ഈ ഇതിഹാസ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ താരം റിഷഭ് പന്താണ് ഇപ്പോഴത്തെ മികച്ച കീപ്പറെന്ന് പറയുകയാണ് ഗിൽക്രിസ്റ്റ്.
ഒരു ബൗളർമാരെയും പേടിയില്ലാതെ ബാറ്റ് ചെയ്യുകയും ഏത് ഷോട്ടും മടികൂടാതെ കളിക്കുകയും ചെയ്യുന്ന താരമാണ് പന്തെന്ന് പറയുകയാണ് ഗിൽക്രിസ്റ്റ്.
ഇപ്പോൾ വിക്കറ്റ് കീപ്പർമാരായ യുവതാരങ്ങൾക്ക് പന്ത് ഒരു പ്രചോദനമാണ്. പന്തിനെ അനുകരിച്ച് പല വിക്കറ്റ് കീപ്പർ ബാറ്റർമാർ അക്രമണ ശൈലിയിൽ ബാറ്റ് വീശുന്നു. കരിയറിൽ താരം ഉണ്ടാക്കിയ ഇംപാക്ട് കൈവരിക്കാൻ മറ്റുതാരങ്ങൾ കൊതിക്കുമെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.
എം.എസ് ധോണിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായി ടീമിലെത്തിയ താരമാണ് പന്ത്. മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ സ്ഥിരം കീപ്പറായിരുന്നു പന്ത്. വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ അദ്ദേഹം പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ച് വരാനുളള ശ്രമത്തിലാണ്.
Comments