കാനഡയിലെ ഖലിസ്ഥാൻ ഭീകരക്ക് പിന്തുണയുമായി ഇസ്ലാമിക സംഘടനകൾ . നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലീംസാണ് ഇന്ത്യാ ഗവണ്മെന്റിനും , ജനതയ്ക്കുമെതിരെ രംഗത്തെത്തിയത് .എൻസിസിഎം, വേൾഡ് സിഖ് ഓർഗനൈസേഷന് പിന്തുണയുമായാണ് രംഗത്തെത്തിയത് . മാത്രമല്ല ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാരിന് മുന്നിൽ ചില ആവശ്യങ്ങളും ഇവർ ഉന്നയിച്ചു.
ഇന്ത്യയിലെ കനേഡിയൻ അംബാസഡറെ ഉടൻ തിരിച്ചുവിളിക്കുക, കാനഡയിലെ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കുക, ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ നിരോധിക്കുക, രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആർഎസ്എസ്) നിരോധിക്കുക എന്നിവ ഈ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
“ഇന്ന്, എൻസിസിഎം സിഇഒ സ്റ്റീഫൻ ബ്രൗണും കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷൻ ഡയറക്ടർ മുഖ്ബീർ സിങ്ങും ചേർന്ന് ഇന്ത്യൻ ഏജന്റുമാർ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ നടപടിയെടുക്കാൻ കാനഡ സർക്കാരിനോട് ആവശ്യപ്പെട്ടു.” ഫേസ്ബുക്ക് പോസ്റ്റിൽ NCCM എഴുതി.
“ഒരു കനേഡിയൻ സഹപ്രവർത്തകന്റെ കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.” ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും കനേഡിയൻ ഇസ്ലാമിക, തീവ്രവാദ സിഖ് സംഘടനകൾ ഒന്നിച്ച് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യാ വിരുദ്ധരായ ഈ ഇസ്ലാമിക് ഗ്രൂപ്പും , വേൾഡ് സിഖ് ഓർഗനൈസേഷനും ചേർന്ന് ഒട്ടാവയിലെ ഹൗസ് ഓഫ് കോമൺസിൽ പത്രസമ്മേളനവും നടത്തി
Comments