റിപ്പബ്ലിക് ദിനാഘോഷം; മുഖ്യതിഥിയായി ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക് ദിനാഘോഷം; മുഖ്യതിഥിയായി ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 07:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനായി ഭാരതത്തിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ജനുവരി 26 ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് മുഖ്യാതിഥിയായി ബൈഡനെ ക്ഷണിച്ചത്. ഇത് സംബന്ധിച്ച പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.

ജി20 ഉച്ചകോടിയുടെ ഭാ​ഗമായി നടന്ന ഉഭയകക്ഷി ചർച്ചയ്‌ക്കിടയിലായിരുന്നു പ്രധാനമന്ത്രി മോദി ബൈഡനെ ക്ഷണിച്ചത്. സെപ്റ്റംബര്‍ 8നായിരുന്നു മോദിയും ബൈഡനും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ഭാരതവും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദബന്ധത്തെ ഓർമിപ്പിച്ച് പ്രധാനമന്ത്രി ബൈഡനെ ക്ഷണിച്ചതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2023 ലെ അമേരിക്കൻ സന്ദർശനത്തിലെ നേട്ടങ്ങളെയും അമേരിക്ക അഭിനന്ദിച്ചു.

നമ്മുടെ ബഹുമുഖ ആഗോള അജണ്ടയുടെ എല്ലാ തലങ്ങളിലുമുള്ള ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം പരിവർത്തനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരാൻ ഇരു നേതാക്കളും തങ്ങളുടെ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, പ്രതിരോധ സഹകരണം, പൊതുവായ വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച ‘ക്വാഡ്’ ഗ്രൂപ്പിലെ നേതാക്കളെയും ഇന്ത്യ റിപബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ബൈഡനെ കൂടാതെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

നയതന്ത്ര താത്പര്യങ്ങള്‍, വാണിജ്യ വ്യവസായ പരിഗണനകള്‍ തുടങ്ങി നിര്‍ണായകമായ പല വിഷയങ്ങളും വിലയിരുത്തിയാണ് റിപബ്ലിക് ദിനാഘോഷത്തിലേക്ക് പ്രധാന അതിഥികളെ തിരഞ്ഞെടുക്കാറുള്ളത്.

Tags: jo bidenpm modi
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies