ഉപയോക്താക്കൾക്ക് നിരന്തരം കിടിലൻ പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകി വരുന്നത്. ഏറ്റവുമൊടുവിലായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ദീർഘകാല വാലിഡിറ്റി ആവശ്യമുള്ളവർക്ക് ഏറെ ലാഭം നൽകുന്നതാണ് പുതിയ പ്ലാനുകൾ. മിതമായ നിരക്കിൽ മികച്ച ഡാറ്റ സേവനം ലഭിക്കുന്ന പ്ലാനുകൾ ഇതാ…
411 രൂപ, 788 രൂപയുടെ പ്ലാൻ എന്നിവയാണ് ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് പ്ലാനുകളും പൂർണമായും ഡാറ്റ ആനുകൂല്യം മാത്രമാണ് നൽകുന്നത്. സിം വാലിഡിറ്റി നിലനിർത്തുന്നതിനായി അടിസ്ഥാന പ്ലാൻ ഉണ്ടാകണമെന്ന് മാത്രം. 90 ദിവസത്തെ വാലിഡിറ്റിയിലാണ് 411 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയാണ് പ്ലാൻ പ്രകാരം ലഭിക്കുന്നത്. ഹൈ സ്പീഡ് ഡാറ്റ നൽകുന്നതിനാൽ തന്നെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ഈ പ്ലാനിന് കഴിയും. 788 രൂപയുടെ പ്ലാനിന് 180 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഉപയോക്താക്കൾക്ക് ആകെ 360 ജിബി അതിവേഗ ഡാറ്റ ആകും ലഭിക്കുക.















