കമ്യൂണിസ്റ്റ് പാർട്ടിയിൽ വന്നതിന് ശേഷം നല്ലൊരു റെസ്പോൺസ് കിട്ടുന്നുണ്ട്, രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് ഈ പാർട്ടി: സിനിമാ പ്രമോഷന് പാർട്ടി കൊടിയുമായി എത്തി ഭീമൻ രഘു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റ് പാർട്ടിയിൽ വന്നതിന് ശേഷം നല്ലൊരു റെസ്പോൺസ് കിട്ടുന്നുണ്ട്, രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് ഈ പാർട്ടി: സിനിമാ പ്രമോഷന് പാർട്ടി കൊടിയുമായി എത്തി ഭീമൻ രഘു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 12:05 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനാണ് നടൻ ഭീമൻ രഘു. കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ അദ്ദേഹം നടത്തിയ പ്രസ്താവനകളും പ്രകടനങ്ങളുമാണ് ഭീമൻ രഘുവിനെ സോഷ്യൽ മീഡിയയിൽ താരമാക്കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് എത്തിയ ഭീമൻ രഘു എഴുന്നേറ്റ് നിന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം മുഴുവൻ കേട്ടതും പിണറായി തന്റെ അച്ഛന്റെ പോലെയാണെന്ന് വിശേഷിപ്പിച്ചതുമെല്ലാം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള അദ്ദേഹത്തിന്റെ അമിതസ്നേഹം പലപ്പോഴായി പ്രകടിപ്പിച്ചിട്ടുള്ള ഭീമൻ രഘു കഴിഞ്ഞദിവസം സിനിമയുടെ പ്രമോഷന് വേണ്ടിയെത്തിയത് പാർട്ടിയുടെ കൊടി കൈകളിലേന്തിയായിരുന്നു.

പുതിയ സിനിമയായ ‘മിസ്റ്റർ ഹാക്കറി’ന്റെ പ്രമോഷന് വേണ്ടിയാണ് താരം കൊടിവീശിയെത്തിയത്. പാർട്ടി കൊടിയുമായി പ്രമോഷന് വന്നതിനെക്കുറിച്ച് ഭീമൻ രഘു പറയുന്നത് ഇങ്ങനെയാണ്..

‘ഇടതുപക്ഷത്തിന്റെ ആളായത് കൊണ്ടാണ് അതിന്റെ കൊടിയുമായി വരുന്നത്. രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് ഈ പാർട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ഒക്കെ നിറഞ്ഞ് നിൽക്കുകയല്ലേ… അപ്പോൾ ജനങ്ങൾക്കും കാണാൻ ഒരു താല്പര്യം ഉണ്ട്. ഈ പടത്തെ സംബന്ധിച്ചും ഇത്തരത്തിലെ ഒരു പ്രൊമോഷൻ ആവശ്യമാണ്.

അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും. യാതൊരു സംശയവുമില്ല. മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ? അവിടെയും ചർച്ചയാകുമല്ലോ?…

കമ്യൂണിസ്റ്റ് പാർട്ടിയിൽ വന്നതിന് ശേഷം നല്ലൊരു റെസ്പോൺസ് എനിക്ക് കിട്ടുന്നുണ്ട്. അടുത്ത തവണയും കമ്യൂണിസ്റ്റ് പാർട്ടി തന്നെ ഭരണം പിടിക്കും. അതും ഉറപ്പാണ്.

പിണറായി വിജയൻ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ചീഫ് മിനിസ്റ്റർ എന്ന നിലയിലാണ് എഴുന്നേറ്റ് നിന്നത്. എന്റെയൊരു സംസ്കാരമാണ് അവിടെ കാണിച്ചത്. അദ്ദേഹത്തെ ബഹുമാനിക്കേണ്ടതാണ്. പുറകിൽ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാൻ എഴുന്നേറ്റുനിന്നത്. പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നു കേട്ടു. എന്റെ സംസ്കാരമാണ് ഞാൻ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യൽമീഡിയയിലെ വിമർശനങ്ങൾക്കു വില കൽപിക്കുന്നില്ല. പിണറായി വിജയൻ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പണ്ട് മുതലേ ഞാൻ ബഹുമാനിക്കുന്നുണ്ട്. അതെന്റെ സംസ്കാരത്തിൽ നിന്നും പഠിച്ചതാണ്.

പല രാജ്യങ്ങളിൽ നിന്നു പോലും എന്നെ വിളിച്ചു. അതൊക്കെ ട്രോളുകള്‍ കൊണ്ട് സംഭവിച്ചതാണ്. എനിക്ക് അതിൽ ഒരു വിരോധവുമില്ല. ട്രോളുകൾ ആസ്വദിക്കാറുണ്ട്. എനിക്ക് സ്ഥാനാർഥി ആകണമെന്ന് ആഗ്രഹമൊന്നുമില്ല. പക്ഷേ പാർട്ടി പറഞ്ഞാല്‍ ഞാൻ നിൽക്കും.’- ഭീമൻ രഘു പറഞ്ഞു.

 

Tags: bheeman raghu
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies