ഒട്ടാവ : ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതി നഷ്ടമാകുന്നു. അടുത്തിടെ നടന്ന ഇപ്സോസ് വോട്ടെടുപ്പ് പ്രകാരം, 40% കനേഡിയൻമാരും ജസ്റ്റിൻ ട്രൂഡോയ്ക്ക് എതിരാണ് . കൺസർവേറ്റീവ് പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവേർ കാനഡയുടെ പ്രധാനമന്ത്രിയാകണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത് .
റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നാൽ, പൊയിലിവേറിന്റെ കൺസർവേറ്റീവുകൾ 39% വോട്ട് നേടും. അതിനിടെ, ജൂലായിൽ നടന്ന മറ്റൊരു സർവേയിൽ കനേഡിയൻ വോട്ടർമാരിൽ ഒരു വിഭാഗം അരനൂറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കാണുന്നത്
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിന്റെ പേരിൽ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ട്രൂഡോയ്ക്ക് വോട്ടർമാർക്കിടയിൽ ജനപ്രീതി കുറയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.2025 അവസാനത്തോടെയാണ് കാനഡയിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുക. 1968 മുതൽ 1979 വരെയും 1980 മുതൽ 1984 വരെയും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ പിതാവ് പിയറി ട്രൂഡോ ഏറെ ജനപ്രീതിയുള്ള നേതാവായിരുന്നു.