തെന്നിന്ത്യൻ സിനിമയിൽ നാലര പതിറ്റാണ്ട് പിന്നിടുമ്പോഴും സിനിമാ പ്രേമികൾക്കപ്പുറം തന്റെ ആരാധകർക്ക് വേണ്ടി മാത്രമാണ് ചിരഞ്ജീവി സിനിമകൾ ചെയ്യുന്നത്. കലാമൂല്യമുള്ള സിനിമകൾ താരം ചെയ്യാറില്ല എന്ന് വിമർശിക്കപ്പെടുമ്പോഴും ചിരഞ്ജീവിയുടെ മാസ് സിനിമകൾക്ക് തെലുങ്കർക്കിടയിൽ വലിയ ജനപ്രീതി ലഭിക്കുന്നു. 1978-ൽ പ്രണം ഖരീദു (1978), പുനധിരല്ലു (1979) എന്നീ ചിത്രങ്ങളിലൂടെയാണ് മെഗാസ്റ്റാർ അഭിനയം തുടങ്ങിയത്. പിന്നീട്, ഘരാന മൊഗുഡു (1992) എന്ന ചിത്രത്തിലൂടെ ബോക്‌സ് ഓഫീസിൽ 10 കോടിയിലധികം നേടി. ഇത് ഹിറ്റായി മാറിയതോടെ തെലുങ്കിലെ ആദ്യത്തെ റെക്കോർഡ് നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഇപ്പോഴിതാ അദ്ദേഹം സിനിമാരംഗത്ത് 45 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.
Hearty Congratulations to our beloved Megastar @KChiruTweets garu on completing 45 amazing Years of Mega Journey in Cinema!❤️ What an incredible journey! Starting with #PranamKhareedu & still going strong with your dazzling performances😍
You continue to inspire millions both… pic.twitter.com/PymipPkN7N
— Ram Charan (@AlwaysRamCharan) September 22, 2023
സിനിമാരംഗത്ത് 45 വർഷം പൂർത്തിയാക്കിയ ചിരഞ്ജീവിയ്‌ക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മകൻ രാം ചരൺ. ചിരഞ്ജീവിയുടെ നിരവധി സിനിമകളിലെ ചിത്രങ്ങൾ കോർത്തിണക്കിയുള്ള പോസ്റ്ററിനൊപ്പമാണ് രാം ചരണിന്റെ ആശംസ. അഭിനന്ദനങ്ങൾ അറിയിച്ച് സമൂഹമാദ്ധ്യമത്തിലുടെ രാം ചരൺ കുറിച്ചത് ഇങ്ങനെ..
ഞങ്ങളുടെ പ്രിയപ്പെട്ട മെഗാസ്റ്റാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വിസ്മയകരമായ 45 വർഷത്തെ മെഗാ സിനിമാ യാത്ര പൂർത്തിയാക്കിയിരിക്കുകയാണ്. ” പ്രാണം ഖരീദു”എന്ന സിനിമയിൽ നിന്നും തുടങ്ങി ഇപ്പോഴും മിന്നുന്ന പ്രകടനങ്ങൾ കൊണ്ട് ശക്തമായി തുടരുന്ന അത്ഭുത യാത്ര..”
“നിങ്ങളുടെ സ്‌ക്രീൻ പ്രകടനങ്ങളിലൂടെയും ഓഫ് സ്‌ക്രീനിലെ മാനുഷ്യ സ്നേഹമുള്ള പ്രവർത്തികളിലൂടെയും ദശലക്ഷക്കണക്കിന് ആളുകളെ നിങ്ങൾ പ്രചോദിപ്പിക്കുകയാണ്. അച്ചടക്കം, കഠിനാധ്വാനം, അർപ്പണബോധം, മികവ് എല്ലാത്തിനുമുപരി സഹാനുഭൂതി, എന്നിവയുടെ മൂല്യങ്ങൾ പകർന്നു നൽകിയതിന് നന്ദി“എന്നാണ് രാം ചരൺ എക്സിൽ കുറിച്ചത്.