തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 19-കാരനെ കണ്ടെത്താൻ വെള്ളം കുടിച്ച് പോലീസ്. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫിനെയാണ് ഏറെ പണിപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരട്ടകളിൽ ഒരാളായതിനാ-ലാണ് പോലീസിന് ആസിഫിനെ കണ്ടെത്താൻ കാലത്താമസം നേരിട്ടത്.
17-കാരിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ പിടിക്കാനെത്തിയ പോലീസ് ഒരേപോലെയുള്ള രണ്ടു പേരെ കണ്ട് ഞെട്ടി. തുടർന്ന് ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിജീവതയെ സ്റ്റേഷനിലെത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.