ഏഴാമത് ദീപ ജ്യോതിയിൽ തിളങ്ങാൻ തയ്യാറെടുത്ത് അയോദ്ധ്യ; 21 ലക്ഷം വിളക്കുകൾ തെളിയിക്കും; അണിനിരക്കാൻ 25,000 പ്രവർത്തകർ; ചരിത്രം സൃഷ്ടിക്കാൻ യോ​ഗി സർക്കാർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഴാമത് ദീപ ജ്യോതിയിൽ തിളങ്ങാൻ തയ്യാറെടുത്ത് അയോദ്ധ്യ; 21 ലക്ഷം വിളക്കുകൾ തെളിയിക്കും; അണിനിരക്കാൻ 25,000 പ്രവർത്തകർ; ചരിത്രം സൃഷ്ടിക്കാൻ യോ​ഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 02:08 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിലെ ദീപാവലിയാഘോഷങ്ങൾക്ക് തുടക്കമിട്ട് യോഗി ആദിത്യനാഥ് സർക്കാർ. ദീപാവലി മഹോത്സവവുമായി ബന്ധപ്പെട്ട് പുണ്യ നഗരമായ അയോദ്ധ്യയെ ദീപാലങ്കൃതമാക്കും. ഇത്തവണത്തെ ദീപോത്സവത്തിൽ സരയൂ തീരത്ത് 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് വീണ്ടും ചരിത്രം സൃഷ്ടിക്കാനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. ഇതിനായി 25,000 സന്നദ്ധപ്രവർത്തകരെ നിയോഗിക്കും. നവംബർ 9 മുതൽ 12 വരെ ആഘോഷങ്ങൾ ഉണ്ടാകും. ദീപാവലി ദിനമായ നവംബർ 12നാണ് ദീപോത്സവം നടക്കുന്നത്.

ദീപോത്സവത്തിന്റെ ദിനങ്ങളിൽ സരയൂ ആരതി പ്രധാന ചടങ്ങാണ്. കൂടാതെ അയോദ്ധ്യയിലെ എല്ലാം ക്ഷേത്രങ്ങളും ദീപങ്ങളാൽ അലങ്കരിക്കും. ലോകമെമ്പാടുമുള്ള വിശ്വസികൾ അയോദ്ധ്യയുടെ തിരിച്ചു വരവ് ഏറെ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദീപോത്സവത്തിന് സാക്ഷ്യം വഹിക്കാനെത്തുമെന്നാണ് പ്രതീക്ഷ.

ധർമ്മ നഗരിയുടെ വികസനത്തിന് യുപി സർക്കാർ പ്രഥമ പരിഗണനയാണ് നൽകിയിട്ടുള്ളത്. 2017- മുതൽ ഉത്തർപ്രദേശ് സർവ്വ പ്രൗഢിയോടും കൂടിയാണ് ദീപോത്സവ് ആഘോഷിക്കുന്നത്. ദീപോത്സവത്തിന്റെ ഭാഗമായി 2017-ൽ ‘രാമ് കി പൈഡി’ 1. 71 ലക്ഷം ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. അതിനുശേഷം 2018ൽ 3.01 ലക്ഷം, 2019-ൽ 4.04 ലക്ഷം, 2020-ൽ 6.06 ലക്ഷം, 2021-ൽ 9.41 ലക്ഷം, എന്നിങ്ങനെയായിരുന്നു ദീപോത്സവത്തിന് ദീപങ്ങൾ അണിനിരന്നത്. 2022-ൽ ഉത്തർപ്രദേശ് തന്നെ ഈ റെക്കോർഡ് തിരുത്തിക്കുറിച്ചിരുന്നു. 15-ലക്ഷം ദീപങ്ങളാണ് അലങ്കാരത്തിനായി അന്ന് ഉപയോഗിച്ചത്. ഇത്തവണ ദീപാവലി വേളയിൽ, പുണ്യഭുമിയിൽ 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് ദീപോത്സവം സംഘടിപ്പിക്കും.

ഉത്സവവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് അയോദ്ധ്യയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാരും ഭരണകൂടവും ജനങ്ങളും സംയുക്തമായി ചേർന്നു കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ പുണ്യ കേന്ദ്രങ്ങളിലൊന്നായ രാമജന്മഭൂമിയെ പ്രശോഭിതമാക്കാനൊരുങ്ങുകയാണ്. ഏഴാമത് ദീപോത്സവത്തിന് വേണ്ട കർമ്മ പദ്ധതികൾ അയോദ്ധ്യ ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ അനിത യാദവിന്റെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയിൽ തീരുമാനിക്കും.

ദീപോത്സവത്തിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് അനിത യാദവിന്റെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നിരുന്നു. ദീപോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകൾക്കും ചുമതല നൽകി. ജില്ലാ മജിസ്‌ട്രേറ്റിന്റെ റസിഡൻഷ്യൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കൾച്ചർ, ഇൻഫർമേഷൻ, ടൂറിസം, മുനിസിപ്പൽ കോർപ്പറേഷൻ, ഗതാഗതം, ഇലക്ട്രിസിറ്റി, ജലസേചനം, പൊതുമരാമത്ത് വകുപ്പ്, മെഡിക്കൽ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർമാർ പങ്കെടുത്തു. തുടർന്ന് അവരുടെ വകുപ്പുകളിൽ നിന്നുള്ള തയ്യാറെടുപ്പുകളെ കുറിച്ച് വിവരങ്ങൾ നൽകി. ഒരാഴ്ചക്കകം ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: ayodhya
ShareTweetSendShare

More News from this section

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

Latest News

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies