ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 03:07 pm IST
FacebookTwitterWhatsAppTelegram

ന്യൂജേഴ്സി: ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്ന് ന്യൂജേഴ്‌സിയിൽ ഒരുങ്ങുകയാണ്. ഭാരതത്തിന് പുറത്തുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമെന്ന ഖ്യാതിയാണ് ന്യൂജേഴ്‌സിയിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം സ്വന്തമാക്കുക. ഒക്ടോബർ എട്ടിനാണ് ക്ഷേത്രം ഔദ്യോഗികമായി നാടിന് സമർപ്പിക്കുന്നത്.

Capturing a year of unwavering dedication, watch as the tapestry of servitude weaves the grand opus – Akshardham Mahamandir. A symphony of hearts, a masterpiece of devotion. 🎨🌟 #SamarpanUnveiled #TimelessCreation #AkshardhamMiracle pic.twitter.com/Brqi6p4gCU

— akshardhamusa (@akshardham_usa) September 24, 2023

ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ നിന്നും 90 കിലോ മീറ്റർ അകലെയും വാഷിംഗ്ടൺ ഡിസിയിൽ നിന്നും 289 കിലോ മീറ്റർ അകലെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ന്യൂജേഴ്‌സിയിലെ റോബിൻസ്വില്ലേ ടൗൺഷിപ്പിലാണ് ബാപ്‌സ് സ്വാമിനാരായൺ ഹിന്ദുക്ഷേത്രമുള്ളത്. കഴിഞ്ഞ 12 വർഷത്തോളമായി ഇതിന്റെ പണി പുരോഗമിക്കുകയാണ്. 2011 മുതലാണ് ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇന്ത്യയിൽ നിന്നടക്കമുള്ള 12,500 തൊഴിലാളികൾ ചേർന്നാണിത് നിർമിക്കുന്നത്. 2014 ഓഗസ്റ്റ് 10ന് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിർമാണം പൂർത്തിയായതോടെ ഭക്തർക്കായി തുറന്നുകൊടുത്തു.

Mayor Sam Joshi of Edison Township, NJ, shares his awe-inspiring visit to Akshardham and the BAPS community's dedication to helping others in times of crisis. 🌟 #AkshardhamVisit #CommunityUnity #Inspiration pic.twitter.com/ECsseb9ADM

— akshardhamusa (@akshardham_usa) September 24, 2023

ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും നിരവധി പേർ ഇതിനോടകം തന്നെ ക്ഷേത്ര ദർശനത്തിനായി ഇവിടേക്ക് എത്തുന്നുണ്ട്. ഏകദേശം 183 ഏക്കറിലധികം പ്രദേശത്താണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നത്. ഹിന്ദു സംസ്‌കാരവും പുരാതന ഹിന്ദു ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കിയാണ് ക്ഷേത്രത്തിന്റെ രൂപകൽപന.  അതിവിശിഷ്ടമായ കൊത്തുപണികളും ക്ഷേത്രചുവരുകളിൽ തീർത്തിട്ടുണ്ട്. ആയിരം വർഷം നീണ്ടുനിൽക്കുന്ന തരത്തിലാണ് ക്ഷേത്രം രൂപകൽപന ചെയ്തിരിക്കുന്നത്.

അക്ഷർധാമിലെ ഓരോ കല്ലിനും സവിശേഷതയുണ്ട്. തിരഞ്ഞെടുത്ത നാല് തരം കല്ലുകളിൽ ലൈംസ്റ്റോൺ, പിങ്ക് സാൻഡ്സ്റ്റോൺ, മാർബിൾ, ഗ്രാനൈറ്റ് എന്നിവ ഉൾപ്പെടുന്നു. ഇതിന് കടുത്ത ചൂടും തണുപ്പും നേരിടാൻ കഴിയും. ഒക്ടോബർ 8ന് ബാപ്‌സ് ആത്മീയ ആചാര്യൻ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ ഔപചാരികമായി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 18 മുതൽ ഇത് ഭക്തർക്കായി തുറന്നുകൊടുക്കും.

ലോകത്തേറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ‘അങ്കോർ വാട്ട്’ കംബോഡിയയിലാണ് സ്ഥിതിചെയ്യുന്നത്. നിലവിൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ ക്ഷേത്രം 500 ഏക്കറോളം വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ലോകത്തേറ്റവും വലിയ രണ്ടാമത്തെ ഹിന്ദുക്ഷേത്രമാകും സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം. അതേസമയം ആധുനിക കാലഘട്ടത്തിൽ നിർമ്മിച്ച ഏറ്റവും വലിയ ക്ഷേത്രമെന്ന ബഹുമതി സ്വാമിനാരായൺ അക്ഷർധാമിന് തന്നെയാകും. 2005 നവംബറിൽ പൊതുജനങ്ങൾക്കായി തുറന്ന ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം 100 ഏക്കറിലാണ് പരന്നുകിടക്കുന്നത്.

Tags: hindu templeNew JerseyBAPS Swaminarayan Akshardham
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies