ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 08:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ ഭീകരർ സിനിമയിലടക്കം പണം നിക്ഷേപിച്ചതായി കണ്ടെത്തി. 2019 മുതൽ 2021 വരെയുള്ള വൻ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് എൻഐഎ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കള്ളക്കടത്ത്, പാക് ചാരസംഘടനയായ ഐഎസഐ എന്നിവ മുഖേനെ സ്വരൂപിച്ച പണം ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമല്ല നിക്ഷേപമായും ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കനേഡിയൻ പ്രീമിയർ ലീഗ്, സിനിമ, ആഡംബരനൗകകൾ, തായ്ലൻഡിലെ ക്ലബ്ബുകൾ, ബാറുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഖലിസ്ഥാൻ ഭീകരർ പണം നിക്ഷേപിച്ചത്.

ഭാരതത്തിൽ നിന്നും കള്ളക്കടത്ത്, കൊള്ള, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ വഴി സമ്പാദിക്കുന്ന പണം, ഭാരതത്തിലും കാനഡയിലും അക്രമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുണ്ടാ നേതാവായ ലോറൻസ് ബിഷ്ണോയ് അഞ്ച് ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെ ഹവാല മാർഗത്തിൽ കൈപ്പറ്റിയതായും റിപ്പോർട്ടിലുണ്ട്. കൂടാതെ 2019 മുതൽ 2021 വരെ 13 തവണ കാനഡയിലേക്കും തായ്‌ലൻഡിലേക്കും ഇയാൾ ഹവാല വഴി പണം അയച്ചിട്ടുണ്ട്.

ബിഷ്ണോയി ബബ്ബർ ഖൽസ ഇന്റർനാഷനൽ നേതാവ് ലഖ്ബീർ സിങ് ലാൻഡയുമായി വളരെ അടുത്ത് പ്രവർത്തിച്ചിരുന്നുവെന്ന് എൻഐഎ റിപ്പോർട്ട് അടിവരയിടുന്നു. ഗോൾഡി ബ്രാർ മുഖേനയാണ് കാനഡയിലെ ഭീകരരുമായി ബിഷ്ണോയി ബന്ധം സ്ഥാപിച്ചത്. 14 ഖലിസ്ഥാൻ ഭീകരർക്കും അവരുമായി ബന്ധം പുലർത്തിയ ഗുണ്ടാനേതാക്കൾക്കുമെതിരെ മാർച്ച് മാസത്തിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

Tags: premier leagueNIAkhalistaninvestmentcinima
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies