എങ്ങനെയാണ് രുദ്രാക്ഷം ധരിക്കേണ്ടത്.?
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

എങ്ങനെയാണ് രുദ്രാക്ഷം ധരിക്കേണ്ടത്.?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 12:11 pm IST
FacebookTwitterWhatsAppTelegram

ഓരോരുത്തർക്കും ആവശ്യമായ അസ്സൽ രുദ്രാക്ഷം തെരഞ്ഞെടുത്ത് ലോക്കറ്റുപോലെ, കഴുത്തിൽ ധരിക്കുകയോ മണിബന്ധത്തിൽ ധരിക്കുകയോ ചെയ്യാം. പ്രയോജനത്തെ ആസ്പദമാക്കി ഓരോന്നോ അധികമോ രുദ്രാക്ഷങ്ങൾ ചേർത്തു കെട്ടി കോമ്പിനേഷനായും വലിയ മാലയായും ധരിക്കാവുതാണ്. പുരാണങ്ങളിൽ പറയുന്ന രീതിയിൽ ആധുനിക കാലത്ത് നമുക്ക് ധരിക്കാനാവില്ല. മുന്നൂറ് രുദ്രാക്ഷം ധരിക്കാനായാൽ അത് അധമത്തിലെ വരൂ എന്നും, രുദ്രാക്ഷധാരണത്തിന്റെ മദ്ധ്യമരീതി അഞ്ഞൂറെണ്ണം ധരിക്കുന്നതാണെന്നും, ഉത്തമമായ രീതിയിൽ ആയിരക്കണക്കിന് രുദ്രാക്ഷം ധരിക്കണമെന്നും പുരാണങ്ങളിൽ കാണാം. ഇതിൽ നിന്നു പരമാവധി രുദ്രാക്ഷങ്ങൾ ധരിക്കണമെന്നു മനസ്സിലാക്കാം.

നെല്ലിക്കയുടെ വലുപ്പത്തിലുള്ള രുദ്രാക്ഷമാണ് ഉത്തമം. നെല്ലിക്കാ കുരുവിന്റെ വലുപ്പം മദ്ധ്യമവും അതിലും ചെറിയ രുദ്രാക്ഷമണികൾ അധമവുമായി കണക്കാക്കുന്നു.രുദ്രാക്ഷം വലുപ്പം കൂടുന്തോറും ശക്തി കൂടിയിരിക്കും. രുദ്രാക്ഷകായിന്റെ ഉള്ളിലെ വിത്തിന്റെ വലുപ്പത്തിനെ ആശ്രയിച്ചാണ് രുദ്രാക്ഷത്തിന്റെ ശക്തി കണക്കാക്കുന്നത്. കൂടുതൽ മുഖങ്ങളുള്ള രുദ്രാക്ഷവും കൂടുതൽ വലുപ്പമുള്ള രുദ്രാക്ഷവും ശക്തി കൂടുതലുള്ള രുദ്രാക്ഷമായി കണക്കാക്കുന്നു. ഉദാഹരണത്തിന് നെല്ലിക്കാ വലിപ്പത്തിലുള്ള അഞ്ചുമുഖ രുദ്രാക്ഷത്തിന്റെ ഒരു മാലയ്‌ക്കു തുല്യമായിരിക്കും ഒരു പതിനാലു മുഖ രുദ്രാക്ഷം. മാല ധരിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് പകരം ഒരു പതിനാലുമുഖം ധരിക്കാം. പതിനാലുമുഖരുദ്രാക്ഷം വാങ്ങാനാവാത്തവർക്ക് അഞ്ചുമുഖരുദ്രാക്ഷത്തിന്റെ മാലയുണ്ടാക്കി ധരിക്കാം. അഞ്ചുമുഖത്തിന് താരതമ്യേന വിലകുറവാണ്.

എല്ലാ പുരാണങ്ങളിലും ഒരു മുഖം മുതൽ പതിനാലു മുഖം വരെയുള്ള രുദ്രാക്ഷത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. ഓരോരോ രുദ്രാക്ഷങ്ങളും ഓരോരോ ദേവതാസ്വരൂപങ്ങളാണെും നവഗ്രഹങ്ങളുടെ തത്തുല്യങ്ങളാണെും പറയുന്നു. നവരത്‌നങ്ങൾ പോലെ നവഗ്രഹപ്രീതിക്കായി രുദ്രാക്ഷങ്ങൾ ധരിക്കാം. അതുപോലെ ദേവതാപ്രീതിക്കായും ധരിക്കാം. പതിനഞ്ചു മുതൽ ഇരുപത്തിയൊന്നു മുഖം വരെയുള്ള രുദ്രാക്ഷങ്ങളുടെ പ്രയോജനത്തെ സംബന്ധിച്ച് താന്ത്രിക ഗ്രന്ഥങ്ങളിലാണ് പരാമർശിച്ചിട്ടുള്ളത്. 21 മുഖത്തിന് മുകളിലേക്ക് ഉപരി വരുന്ന രുദ്രാക്ഷങ്ങൾക്കൊക്കെ അതിനു താഴേയ്‌ക്കുള്ള എല്ലാ രുദ്രാക്ഷങ്ങളുടെയും പ്രയോജനങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്നു മുതൽ 21 വരെയുള്ള രുദ്രാക്ഷങ്ങളുടെ ശക്തി ചേർതാണ് 22 മുഖരുദ്രാക്ഷം. 1 മുതൽ 22 വരെയുള്ള ശക്തി ചേർതാണ് 23 മുഖരുദ്രാക്ഷമെന്നും അതുപോലെ തന്നെഉപരി ഉപരി രുദ്രാക്ഷങ്ങൾക്കും അതിന്റെ താഴെയുള്ള രുദ്രാക്ഷത്തിന്റെ ശക്തിയും കൂടി ചേർതാണെന്നും ഇങ്ങനെ 38 മുഖം വരെ രുദ്രാക്ഷത്തിന്റെ പ്രയോജനം പറയുന്നു.

എങ്ങനെയാണ് രുദ്രാക്ഷം തെരഞ്ഞെടുക്കേണ്ടത്?
ഏത് രുദ്രാക്ഷവും ആർക്കും ധരിക്കാവുതാണ്. ഏതെങ്കിലും രുദ്രാക്ഷം ധരിച്ചതു കൊണ്ട് യാതൊരു വിപരീതാനുഭവവും ഉണ്ടാകുന്നതല്ല. ലഭ്യമായ രുദ്രാക്ഷങ്ങളെല്ലാം കോർത്ത് ഒരു മാലയാക്കി ധരിക്കുന്ന ത് ഓരോരോ രുദ്രാക്ഷത്തിന്റെയും പ്രത്യേക ഗുണങ്ങൾ നമ്മുക്ക് ലഭ്യമാകാൻ സഹായിക്കും. ഒരു മുഖം മുതൽ 14 മുഖം വരേയും ഗണേശമുഖി രുദ്രാക്ഷവും, ഗൗരീശങ്കര രുദ്രാക്ഷവും ചേർന്ന മാലയ്‌ക്ക് സിദ്ധമാല എന്നു പേരു പറയുന്നു. ഇതുപോലെ 21 മുഖം വരെയുള്ള എല്ലാ രുദ്രാക്ഷങ്ങളും ചേർന്ന മാലയ്‌ക്ക് ഇന്ദ്രമാല എന്നാണ് പേര്. ഇതൊന്നും എല്ലാവർക്കും ധരിക്കാനാവില്ല. കാരണം രുദ്രാക്ഷത്തിന്റെ ലഭ്യതക്കുറവും അതിന്റെ വിലയുമാണ്.

രുദ്രാക്ഷം തെരഞ്ഞെടുക്കുതിന് ഓരോ മുഖത്തിനും പുരാണങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന ഗുണം നോക്കിയും തന്റെ ഇഷ്ടദേവതയുടെ രുദ്രാക്ഷം ഏതെന്നു നോക്കിയും, രുദ്രാക്ഷങ്ങളുടെ ഗ്രഹബന്ധം നോക്കിയും ഓരോരുത്തർക്കും തെരഞ്ഞെടുക്കാവുതാണ്. നക്ഷത്രം, ജനനത്തീയതി, ജാതകം ഇവ പരിശോധിച്ച് ജ്യോതിഷത്തിന്റെ രീതിയിലും ന്യൂമറോളജിയുടെ രീതിയിലും രുദ്രാക്ഷം തെരഞ്ഞെടുക്കാവുതാണ്.

നേപ്പാൾ രുദ്രാക്ഷം
നേപ്പാളിലാണ് രുദ്രാക്ഷത്തിന്റെ ഉത്ഭവമെങ്കിലും ആസാമിലും ഇന്തോനേഷ്യയിലും കൂടാതെ അമേരിക്കയിലെ ഹവായ് പ്രദേശങ്ങളിലും രുദ്രാക്ഷം ലഭ്യമാകുന്നു. ഏറ്റവും ഗുണനിലവാരമുള്ള രുദ്രാക്ഷങ്ങൾ നേപ്പാളിന്റേതു തന്നെയൊണ്. ഇന്നിപ്പോൾ കേരളത്തിലടക്കം പലരും രുദ്രാക്ഷവൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്നതായി കാണാം. കൂടുതലും അഞ്ചുമുഖങ്ങൾ മാത്രമാണ് ലഭ്യമാവുക.

നമ്മുക്ക് ലഭിക്കുന്ന രുദ്രാക്ഷങ്ങൾ നേപ്പാൾ രുദ്രാക്ഷങ്ങളെന്നു ഉറപ്പു വരുത്തുകയും കൃത്രിമമായി ഉണ്ടാക്കിയ രുദ്രാക്ഷങ്ങൾ തിരിച്ചറിയുകയും വേണം. പരമാവധി വലുപ്പം കൂടിയ രുദ്രാക്ഷങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. വലുപ്പം കൂടിയതിന് ശക്തി കൂടിയിരിക്കും. അതു പോലെ മുഖങ്ങൾ കൂടിയിരുന്നാലും കൂടുതൽ പ്രയോജനം ചെയ്യും. വിശേഷ രുദ്രാക്ഷങ്ങളായി ഗണേശമുഖവും ഗൗരീശങ്കരവും സവാർ രുദ്രാക്ഷവും ത്രിജുടിരുദ്രാക്ഷവും ആണ് ലഭിക്കുന്നത്. ഡിമാന്റ് കൂടുതലുള്ള 12,14, പോലുള്ള ഉന്നതമുഖങ്ങളിലും ഗൗരീശങ്കരം പോലുള്ളവയിലുമാണ് വ്യാജന്മാർ കൂടുതൽ. രുദ്രാക്ഷം തെരഞ്ഞെടുക്കുമ്പോൾ ഉത്തരവാദപ്പെട്ടവരിൽ നിു മാത്രം വാങ്ങുന്നതാണ് ഉത്തമം.

തുടരും

എഴുതിയത്
എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
                 94470 75775

രുദ്രാക്ഷത്തെക്കുറിച്ച് അറിയേണ്ടതെല്ലാം,എൻ ജി മുരളി കോസ്‌മോകി എഴുതുന്ന രുദ്രാക്ഷ മാഹാത്മ്യം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://janamtv.com/tag/rudraksha-mahatmyam/

Tags: SUBRudrakshaNG Murali CosmokiRudraksha Mahatmyam
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

കോഴിക്കോട് നഗരത്തിൽ തൂഫാൻ മിന്നൽ പരിശോധനയ്‌ക്കിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു

കർണ്ണാടകയിൽ നിന്നും പച്ചക്കറി എന്ന വ്യാജേന ലഹരി കടത്തത്; മൊത്ത വ്യാപാരി ഷമീറിൽ നിന്നും പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി പദാർത്ഥങ്ങൾ

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി

മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങി; പിടികിട്ടാപ്പുള്ളിയായ അഷ്റഫ് 10 വർഷത്തിനുശേഷം പിടിയിൽ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

പിന്നിൽ ഒന്നര വർഷം മുൻപ് ടർഫിലുണ്ടായ തർക്കം! നരുവാമൂട് 18 കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies