'പച്ചവെള്ളം' പുറന്തള്ളുന്ന ബസ്! രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവൽ ബസ് നിരത്തിലോടി തുടങ്ങി; മികച്ച യാത്രാനുഭവം നൽകുന്ന ഈ കിടിലൻ ബസിന്റെ സവിശേഷതകൾ ഇതാ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പച്ചവെള്ളം’ പുറന്തള്ളുന്ന ബസ്! രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവൽ ബസ് നിരത്തിലോടി തുടങ്ങി; മികച്ച യാത്രാനുഭവം നൽകുന്ന ഈ കിടിലൻ ബസിന്റെ സവിശേഷതകൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 01:38 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് ഇന്നലെയാണ് രാജ്യത്തിന് സമർപ്പിച്ചത്. പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ബസ് പുറത്തിറക്കിയത്. പേര് പോലെ തന്നെ പ്രകൃതി സൗഹാദർദപരമായാണ് ബസ് പ്രവർത്തിക്കുക. പുകയ്‌ക്ക് പകരം വെള്ളമാകും ഗ്രീൻ ഹൈഡ്രജൻ ബസ് പുറന്തള്ളുക.

ഫോസിൽ ഇന്ധനത്തിൽ നിന്ന് പുതിയ തലത്തിലേക്ക് ഇന്ധന രംഗത്തെ മാറ്റുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഭാവിയുടെ ഇന്ധനമായാണ് ഹൈഡ്രജനെ കരുതുന്നത്. 2050-ഓടെ ആഗോളതലത്തിൽ ഹൈഡ്രജന്റെ ആവശ്യം നാലോ ഏഴോ ഇരട്ടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, 500-800 ദശലക്ഷം ടൺ ഹൈഡ്രജനാകും ലോകത്ത് ഉപയോഗിക്കുക. നിലവിൽ ആറ് ദശലക്ഷമാണ് ഉപയോഗിച്ച് വരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹിയിൽ രണ്ട് ഗ്രീൻ ഹൈഡ്രജൻ ബസുകൾ ഓടിക്കാനാണ് ഐഒഡി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുനരുപയോഗിക്കാൻ കഴിയുന്ന സ്രോതസ്സുകൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കന്ന വൈദ്യുതി വഴി ജലത്തെ വിഘടിപ്പിച്ച് 75 കിലോഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഐഒസിയുടെ ആർ ആന്റ് ഡി സെന്ററാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. 30 കിലോഗ്രാം ശേഷിയുള്ള നാല് സിലണ്ടറുകൾ ഉപയോഗിച്ച് ബസുകൾ 350 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയും. 12 മിനിറ്റ് കൊണ്ട് ടാങ്കുകൾ നിറയ്‌ക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഹൈഡ്രജൻ കത്തുമ്പോൾ ഉപോൽപ്പന്നം എന്ന നിലയിൽ നീരാവി മാത്രമാകും പുറത്തേക്ക് വരിക. ഒരു കിലോ ഗ്രീൻ ഹ്രൈഡജൻ ഉൽപ്പാദിപ്പിക്കാൻ 50 യൂണിറ്റ് പുനരുപയോഗിക്കാൻ കഴിയുന്ന വൈദ്യുതിയും വെള്ളത്തിൽ നിന്ന് അയോണുകൾ അല്ലെങ്കിൽ അയോണിക് ഘടകങ്ങൾ നീക്കം ചെയ്ത് ലഭിക്കുന്ന 9 കിലോഗ്രാം ഡീയോണൈസ്ഡ് വെള്ളവുമാണ് ഇതിന് ആവശ്യമായി വരിക. 2023 അവസാനത്തോടെ ബസുകളുടെ എണ്ണം ഐഒസി 15 ആക്കി ഉയർത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 2030-ഓടെ വർഷം പത്തുലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനാണ് പൊതുമേഖല എണ്ണ വിതരണ കമ്പനികൾ ലക്ഷ്യമിടുന്നത്.

പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ച് കൊണ്ടുള്ള സമഗ്ര വികസനത്തിനാണ് സർക്കാർ പ്രയത്‌നിക്കുന്നത്. കാർബൺ പുറന്തള്ളലിനെ കുറച്ചുകൊണ്ട് ഗതാഗത മേഖലയിൽ മുന്നേറ്റം സൃഷ്ടിക്കാനും മലിനീകരണ തോത് കുറയ്‌ക്കാനും പദ്ധതിയിടുന്നു.  ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായാണ് ഹൈഡ്രജൻ ഉപയോഗപ്പെടുത്താൻ പദ്ധതിയിടുന്നത്.

Tags: Specialities
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies