കോഴിക്കോട്: ബൈക്ക് അപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. ബേപ്പൂർ അരക്കിണർ സ്വദേശി കെ.ടി. ജിൻഷാദ് (16) ആണ് മരിച്ചത്. കഴിഞ്ഞ 22-ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം സംഭവിച്ചത്. അരക്കിണർ റോഡിൽ വച്ച് ജിൻഷാദ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
പിതാവ് ജാഫറിനൊപ്പമായിരുന്നു വിദ്യാർത്ഥി യാത്ര ചെയ്തിരുന്നത്. ഇടിയുടെ ആഘാതത്തിൽ ജിൻഷാദ് റോഡിലേക്ക് തലയിടിച്ച് വീണു. ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.