'ഞാൻ ഗോവയിൽ സുഖവാസത്തിന് പോയതല്ല, എന്നെ നോക്കാൻ ആരുമില്ല ഇവിടെ, എനിക്കും പ്രായമായി'; ആരോപണങ്ങൾക്ക് മറുപടിയുമായി കെ ജി ജോർജിന്റെ ഭാര്യ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഞാൻ ഗോവയിൽ സുഖവാസത്തിന് പോയതല്ല, എന്നെ നോക്കാൻ ആരുമില്ല ഇവിടെ, എനിക്കും പ്രായമായി’; ആരോപണങ്ങൾക്ക് മറുപടിയുമായി കെ ജി ജോർജിന്റെ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 03:19 pm IST
Facebook
Twitter
WhatsAppTelegram

വിഖ്യാത സംവിധായകനായ കെ ജി ജോർജ് ഞായറാഴ്ചയാണ് അന്തരിച്ചത്. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണ ശേഷം കെ ജി ജോർജിനെ അവസാന കാലത്ത് കുടുംബം നോക്കിയില്ലെന്നും വയോജന കേന്ദ്രത്തിലാക്കിയെന്നും ആരോപണമുയർന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും ഇത് ചർച്ചയാക്കിയിരുന്നു. ആരോപണങ്ങൾക്ക് പ്രതീകരണവുമായി എത്തിയിരിക്കുകയാണ് ജോർജിന്റെ ഭാര്യ സെൽമ. മരണാനന്തര ചടങ്ങുകൾക്കായി കൊച്ചിയിൽ എത്തിയപ്പോഴാണ് അവർ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. നിലവിൽ ഗോവയിൽ മകനൊപ്പം താമസിക്കുകയാണ് ഭാര്യ സെൽമ.

സെൽമയുടെ വാക്കുകൾ

മകൻ ഗോവയിലാണ്. മകൾ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്. ഇന്നലെ ഫ്‌ളൈറ്റ് ഇല്ലായിരുന്നു. അതിനാലാണ് ഇന്ന് വന്നത്. ഞാനും മക്കളും നല്ലതായിട്ട് തന്നെയാണ് ഭർത്താവിനെ നോക്കിയത്. ഡോക്ടർമാരും നഴ്‌സുമാരും ഫിസിയോ തെറാപ്പി എക്‌സർസൈസും ഒക്കെയുള്ളത് കൊണ്ടാണ് സിഗ്‌നേച്ചർ എന്ന സ്ഥാപനത്തിൽ അദ്ദേഹത്തെ ആക്കിയത്. അതും കൊള്ളാവുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങോട്ടേയ്‌ക്ക് മാറ്റിയത്.

ഞങ്ങൾ വയോജന സ്ഥലത്താക്കിയെന്നാണ് മനുഷ്യര് പറയുന്നത്. സ്ഥാപനത്തിൽ അന്വേഷിച്ച് നോക്ക് എങ്ങനെയാ അവിടത്തെ കാര്യങ്ങളെന്ന്. സിനിമാ ഫീൽഡിൽ ഫെഫ്‌കെ അടക്കമുള്ളവരോട് ചോദിച്ചാൽ അറിയാം ഞങ്ങൾ എങ്ങനെയാണ് നോക്കിയത് എന്ന്. പിന്നെ ഞങ്ങൾക്ക് ജീവിക്കേണ്ടേ? മോൾ ദോഹയ്‌ക്ക് പോയത് അവൾക്ക് ജീവിക്കാനാണ് മോനും ജീവിക്കണ്ടേ ജോർജിന്റെ ഭാര്യ ചോദിച്ചു.

എനിക്ക് ഇവിടെ ഒറ്റയ്‌ക്ക് താമസിക്കാൻ പറ്റില്ലല്ലോ. പുള്ളിയെ ഒറ്റയ്‌ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത്. പുള്ളിക്ക് സ്‌ട്രോക്കുള്ളതുകൊണ്ട് ഒറ്റയ്‌ക്ക് കുളിപ്പിക്കാനും പൊക്കിയെടുത്ത് കിടത്താനുമുള്ള ആരോഗ്യം എനിക്കില്ല. ഒരാളെ എങ്ങനെ സ്ത്രീ തന്നെ പൊക്കും. അതുകൊണ്ടാണ് സിഗ്‌നേച്ചറിൽ കൊണ്ടാക്കിയത്. അവർ നല്ലതായിട്ടാണ് നോക്കിക്കൊണ്ടിരുന്നതും. നമുക്ക് ഒരു പ്രോബ്ലവും ഇല്ലായിരുന്നു. എല്ലാം ആഴ്ചയും പുള്ളിക്ക് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കുമായിരുന്നു. നന്നായിട്ട് തന്നെയാണ് നോക്കി കൊണ്ടിരുന്നത്. കുരയ്‌ക്കുന്ന പട്ടികളുടെ വായ നമ്മുക്ക് അടയ്‌ക്കാൻ പറ്റില്ലില്ലോ. യുട്യൂബിലും മറ്റും മോശം ഇതിനെ പറ്റി പലതും എഴുതി.

ജോർജേട്ടൻ ഒരുപാട് നല്ല സിനിമകൾ ഇഷ്ടം പൊലെ ഉണ്ടാക്കി.
പക്ഷേ അഞ്ച് കാശ് അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. പക്ഷേ എല്ലാവരും യുട്യൂബിൽ എഴുതുന്നതും പറയുന്നതും കാശെല്ലാം എടുത്ത് അദ്ദേഹത്തെ കറിവേപ്പില പോലെ തളളിയെന്നാണ്. ഞങ്ങൾക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഞാനും എന്റെ മക്കളും ദൈവത്തെ മുൻ നിർത്തിയാണ് ജീവിച്ചത്. അദ്ദേഹത്തെ ആത്മാർഥതയോടെയാണ് സ്‌നേഹിച്ചത്. വലിയ ഡയറക്ടർ മാത്രമല്ല നല്ലൊരു നല്ലൊരു ഭർത്താവുമായിരുന്നു അദ്ദേഹം. മനുഷ്യരായാൽ അങ്ങോട്ടും ഇങ്ങോട്ടും പ്രശ്‌നങ്ങളുണ്ടാകും. മരിക്കുന്നത് വരെ അദ്ദേഹത്തെ ആത്മാർത്ഥതയൊടെയാണ് നോക്കിയത്. ഒരു വിഷമവും പുള്ളിക്ക് വരുത്തിയിട്ടില്ല.

ഞാൻ സുഖവാസത്തിനല്ല ഗോവയിൽ പോയത്. എന്നെ നോക്കാൻ ആരുമില്ല ഇവിടെ. എനിക്കും പ്രായമായി. അതുകൊണ്ടാണ് മകന്റെ അടുത്തേയ്‌ക്ക് പോയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ദഹിപ്പിച്ചത്. അതിനെ കുറെപേർ എതിർത്തിരുന്നു. ഭർത്താവിന്റെ ആഗ്രഹമാണ് ഞാൻ നോക്കിയത്. ഞാൻ മരിച്ചാലും എന്റെ ബോഡി ദഹിപ്പിക്കാനാണ് ആഗ്രഹം ജോർജിന്റെ ഭാര്യ പറഞ്ഞു നിർത്തി.

Tags: KG GeorgeSelma
Share
Tweet
SendShare

More News from this section

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies