തിരുവനന്തപുരം: സ്വർണാഭരണ പ്രേമികൾക്ക് ആശ്വസിക്കാം. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വർണത്തിന് വില 5450 രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന് വില 43,600 രൂപയായി. ഇന്ന് ഈ നിരക്കിലാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5475 രൂപയും പവന് 160 രൂപ കുറഞ്ഞ് 43800 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയതോടെ ഔൺസിന് 1898 ഡോളർ വരെയെത്തി. വിപണിയിൽ ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഒരു രൂപ കുറഞ്ഞ് 77 രൂപയായി.