ദിലീപ് ആറന്മുളയിൽ; പാർത്ഥസാരഥിക്ക് വള്ളസദ്യ സമർപ്പിച്ച് ജനപ്രിയ നായകൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

 ദിലീപ് ആറന്മുളയിൽ; പാർത്ഥസാരഥിക്ക് വള്ളസദ്യ സമർപ്പിച്ച് ജനപ്രിയ നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 02:20 pm IST
FacebookTwitterWhatsAppTelegram

ഉദ്ധിഷ്ട കാര്യ സിദ്ധിക്കുള്ള വഴിപാടായ വള്ളസദ്യ ആറന്മുള പാർത്ഥസാരഥിക്ക് സമർപ്പിച്ച്  നടൻ ദിലീപ്. ഉമയാറ്റുകര പള്ളിയോടത്തിനായിരുന്നു ദിലീപ് വള്ള സദ്യ സമർപ്പിച്ചത്. ഗോപാലകൃഷ്ണൻ, പത്മസരോവരം ദേശം, ആലുവയെന്ന വിലാസത്തിലായിരുന്നു ദിലീപിന്റെ വള്ളസദ്യ നേർന്നത്. ചടങ്ങുകളുടെ ഭാഗമായി രാവിലെ തന്നെ ദിലീപ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി പ്രസാദം സ്വീകരിച്ചു.

വഴിപാട് സമർപ്പണ ചടങ്ങുകൾക്കായി ക്ഷേത്ര ഗജ മണ്ഡപത്തിലെത്തി നെൽ പറ നിറച്ചു. തുടർന്ന് പള്ളിയോടത്തിൽ ചാർത്താനുള്ള ഹാരം ശ്രീകോവിലിൽ നിന്നും ഏറ്റുവാങ്ങി. ശേഷം കടവത്തെത്തി പള്ളിയോടത്തിന്റെ ക്യാപ്റ്റന് ആചാരപരമായി പുഷ്പഹാരം കൈമാറി. ആചാര പ്രകാരം വാദ്യ മേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയിൽ കരക്കാരെ തിരുമുറ്റത്തേക്ക് ആനയിച്ചു. വഞ്ചിപ്പാട്ട് ഏറ്റുപാടി പ്രദക്ഷിണം വച്ച ശേഷം കരക്കാരെ വഴിപാട് സ്വീകരണത്തിനായി ക്ഷണിച്ചു.

ഊട്ടുപുരയിലെത്തി വിളക്കത്ത് വിളമ്പി. കരക്കാർ വഞ്ചിപ്പാട്ടിനൊപ്പം ചോദിച്ച വിഭവങ്ങൾ വിളമ്പി എല്ലാവർക്കുമൊപ്പം സദ്യയും കഴിച്ചു. ശേഷം പറ സമർപ്പിച്ച് ചടങ്ങുകൾ പൂർത്തിയാക്കി. ദക്ഷിണ നൽകി പള്ളിയോടത്തെ യാത്രയാക്കിയ ശേഷമാണ് ദിലീപ് മടങ്ങിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി ഇരുപതോളം പേർ ദിലീപിനൊപ്പം വള്ളസദ്യയിൽ പങ്കെടുത്തു.

 

Tags: DileepSUBARANMULA TEMPLE
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies