നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2026, 08:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം സുധാകർ ചെറുകുറിയാണ്.

‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാവ്. വലിയ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിനൊപ്പം ശക്തമായ വൈകാരികതയും ഉണ്ടാകുമെന്ന് നാനി നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക കഥയും ചിത്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമാണ്.

നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ‘ദ പാരഡൈസ്’ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ നിന്നു നേരത്തെ പുറത്തിറങ്ങിയ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജദാൽ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ജദാലിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

ചിത്രത്തിന്റെ ടീസറും നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്മാണ്ഡമായ ദൃശ്യങ്ങൾ എന്നിവയിലൂടെ ടീസർ വലിയ ചർച്ചയായി. ചിത്രത്തിലെ ആക്ഷനും വയലൻസിനും നൽകുന്ന പ്രാധാന്യവും ടീസറിൽനിന്ന് വ്യക്തമായിരുന്നു.

‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ‘ദ പാരഡൈസ്’ൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ പരിചയപ്പെടുത്തിയ ഗ്ലിമ്പ്സ് വീഡിയോയും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

നാനിക്കും രാഘവ് ജൂയലിനും പുറമെ കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

തെലുങ്കിന് പുറമെ കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ആകെ എട്ട് ഭാഷകളിലാണ് ‘ദ പാരഡൈസ്’ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല
നിർമ്മാതാവ്: സുധാകർ ചെറുകുറി
ബാനർ: എസ്.എൽ.വി. സിനിമാസ്
ഛായാഗ്രഹണം: സി.എച്ച്. സായ്
സംഗീതം: അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല
ഓഡിയോ: സരിഗമ മ്യൂസിക്
മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ
പി.ആർ.ഒ: ശബരി

ആക്ഷൻ, മാസ്സ് അവതാരം, അമ്മ-മകൻ ബന്ധത്തിന്റെ വൈകാരികത, അനിരുദ്ധിന്റെ സംഗീതം, നാനി-രാഘവ് ജൂയൽ ഏറ്റുമുട്ടൽ തുടങ്ങി നിരവധി ഘടകങ്ങളുമായാണ് ‘ദ പാരഡൈസ്’ തിയേറ്ററുകളിലേക്ക് എത്തുന്നത്. സെപ്റ്റംബർ 24നാണ് ആഗോള റിലീസ്.

Tags: The Paradise Nani MovieNani Srikanth Odela The ParadiseThe Paradise Kerala ReleaseNani Raghav Juyal Movie
Share
Tweet
SendShare

More News from this section

ഓസ്‌കാര്‍ 2027: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മറാത്തി ചിത്രം ‘ഗോന്ധല്‍’

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

ഓർമ്മകളുടെ വേരറ്റ ജീവിതം; മരിച്ചവരുടെ നിശ്ശബ്ദതയിൽ അഭയം തേടിയ പീലിയുടെ കഥ, ‘കല്ലറ ലിഖിതങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി

Latest News

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

തച്ചങ്കരിയെ നേരിട്ട് അറിയാം, ഇടപെടാൻ ആവശ്യപ്പെട്ടതും ഓർമയില്ല; 2011ലെ ‘അതീവരഹസ്യ’ കത്ത് വിവാദത്തിൽ പി.ജെ. കുര്യന്റെ പ്രതികരണം

പദ്മനാഭപുരത്ത് നിന്ന് അനന്തപുരിയിലേക്ക് നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത്; ഒക്ടോബർ 9ന് തുടക്കം, ഒമ്പത് രാത്രിയും പത്ത് പകലും നീളുന്ന ആചാരപ്പെരുമയ്‌ക്ക് തലസ്ഥാനം ഒരുങ്ങുന്നു

എറിത്രിയയ്‌ക്കെതിരായ ഉപരോധം അമേരിക്ക പിൻവലിച്ചു; ചെങ്കടലിലെ തന്ത്രപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടത്തിന്റെ നിർണായക നീക്കം

മദ്യലഹരിയിൽ ബഹളം; ചോദ്യം ചെയ്ത ബന്ധുവിനെ അരിവാളിന് വെട്ടി, കണ്ണൂർ ആറളം ഫാമിൽ 29കാരി അറസ്റ്റിൽ

ടോമിൻ തച്ചങ്കരിക്കായി വി.ഐ.പി ഇടപെടൽ; ‘അതീവ രഹസ്യം’എന്ന് രേഖപ്പെടുത്തിയ രാജ്യസഭാംഗത്തിന്റെ കത്ത് പുറത്ത്, വിചാരണാനുമതിക്ക് മുമ്പ് നിവേദനം നൽകാൻ അവസരം തേടി

പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവർച്ച; ആറ് പ്രതികൾ അറസ്റ്റിൽ, നേരിട്ട് പങ്കെടുത്ത അഞ്ചുപേരും ഗൂഢാലോചനയിൽ പങ്കുള്ള ഒരാളും പിടിയിൽ

സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ മാനനഷ്ടക്കേസ് നൽകി; എറണാകുളം മുനിസിഫ് കോടതിയിൽ ഹർജി, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കണമെന്നും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies