ഇപ്പോഴും ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ടൈം ട്രാവൽ. ഇത് സത്യമാണെന്നും അല്ലെന്നും നിരവധി പേർ പറയുന്നുണ്ട്. വീണ്ടും ടൈം ട്രാവൽ എന്ന വിഷയം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഇത്തവണ ഒരു ചിത്രം കൂടെ പങ്കുവെച്ചു കൊണ്ടാണ് ടൈം ട്രാവല്‍ അനുകൂലികള്‍ രംഗത്ത്.
എത്തിയിരിക്കുന്നത്.പങ്കുവെച്ചിരിക്കുന്ന ചിത്രത്തിലെ വ്യക്തിയുടെ കൈയ്യിൽ മൊബൈൽ ഫോൺ ഉണ്ടെന്നും അതിനാൽ, ഇയാൾ ഒരു ടൈം ട്രാവലർ ആയിരിക്കാമെന്നുമാണ് ഇവരുടെ വാദം. 2016ലാണ് ഐസ്ലാന്‍ഡുമായി ബന്ധപ്പെട്ട ഒരു ചിത്രം സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. 1943 കാലത്തിലെ രണ്ടാം ലോകമാഹായുദ്ധ സമയത്തെ ചിത്രമാണിത്. രണ്ടാം ലോക മഹായുദ്ധകാലത്ത് മൊബൈൽ ഫോൺ ഉണ്ടായിരുന്നുവോ എന്ന രീതിയിലാണ് അന്നിത് ശ്രദ്ധ ആകർഷിച്ചത്.
ഐസ്ലാന്‍ഡിലെ റെയ്ക്ജാവിക് പശ്ചാത്തലമാക്കിയെടുത്ത ചിത്രമാണിത്. 1943 കാലത്താണ് ചിത്രമെടുത്തത്. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു ഇത്. ഒരു ആൾക്കൂട്ടത്തിനിടയിൽ ഉള്ളൊരു ചിത്രമാണിത്. അതിനിടയിൽ ഒരാള്‍ ഫോണില്‍ സംസാരിക്കുന്നത് പോലെ നില്‍ക്കുന്നതാണ് ടൈം ട്രാവല്‍ ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. ഇദ്ദേഹം ഒരു ടൈം ട്രാവലർ ആയിരിക്കുമെന്നാണ് ചിലരുടെ വാദം. ഐസ്ലാന്‍ഡിലെ റെയ്ക്ജാവിക്കിലുള്ള ഒരു തെരുവിലൂടെ അമേരിക്കന്‍ പട്ടാളക്കാര്‍ പോകുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. ട്രഞ്ച് കോട്ട് ധരിച്ച് നില്‍ക്കുന്ന ഐസ്ലാന്‍ഡ് സ്വദേശികളും ചിത്രത്തിലുണ്ട്. ചില പോലീസുദ്യോഗസ്ഥരും ചിത്രത്തിലുണ്ട്.