ഇടുക്കി: മരം വെട്ടാൻ കൈക്കൂലി വാങ്ങിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇടുക്കി വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദ്, ഫോറസ്റ്റർ കെ.എം. ലാലു എന്നിവർക്കെതിരെയാണ് നടപടി. പഴമ്പള്ളിച്ചാലിൽ അനധികൃതമായി മരംമുറിച്ചവരിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്.