അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്ത് പരിപാടിയിൽ നിന്നും പ്രചോദനം കൊണ്ട് അഹമ്മദാബാദിൽ വ്യത്യസ്ത റേഡിയോ പരിപാടികൾക്ക് തുടക്കം. പിരാന ഗ്രാമത്തിലാണ് റേഡിയോ പരിപാടികൾക്ക് തുടക്കമായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 104 റേഡിയോകളും പരിപാടിയുടെ ഭാഗമായി പ്രദർശനത്തിനു വെക്കുന്നുണ്ട്.
2014 ഒക്ടോബർ 3-നാണ് പ്രധാനമന്ത്രി മൻകി ബാത്തിന് തുടക്കം കുറിക്കുന്നത്. സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങി രാജ്യത്തിലെ പൗരന്മാരെ അഭിസബോധന ചെയ്യുന്ന നിരവധി പരിപാടികളാണ് മൻകി ബാത്തിലൂടെ പ്രധാനമന്ത്രി അവതരിപ്പിക്കുന്നത്. ‘മൻകി ബാത്ത് ഹൃദയസ്പർശിയായ ഒരു റേഡിയോ പരിപാടിയാണ്. എല്ലാ എപ്പിസോഡിലും പ്രചോദാത്മകമായ വിവിധ വിഷയങ്ങളെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്’. ഇതിൽ നിന്നും പ്രചോദനം കൊണ്ടാണ് ഇത്തരം ഒരു റേഡിയോ പരിപാടികൾ ആരംഭിച്ചതെന്ന് പരിപാടിയുടെ സംഘാടകരിലൊരാളായ ഹർഷാദ് പട്ടേൽ പറഞ്ഞു.
അതേസമയം സെപ്റ്റംബർ 24-ന് പ്രധാനമന്ത്രി മൻകി ബാത്തിന്റെ 105-ാമത് എപ്പിസോഡിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചിരുന്നു. അതിൽ ജി20 ഉച്ചകോകടിയേയും ഭാരത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ വിജയത്തെ കുറിച്ചുമായിരുന്നു നരേന്ദ്രമോദി സംസാരിച്ചിരുന്നത്.