വിചിത്ര സംഭവങ്ങൾ വളരെ പെട്ടന്നാണ് സമൂഹ മദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നിരന്തരമായി വയറു വേദന അനുഭവപ്പെട്ട ഒരു 40 വയസുകാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയപ്പോൾ ഡോക്ടേഴ്‌സ് കണ്ട കാഴ്ചയാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്.
പഞ്ചാബിലെ മോഗ സ്വദേശിയ 40-കാരൻ കുൽദീപ് സിംഗിന് നിരന്തരമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഇയാളെ മോഗയിലെ മെഡിക്കൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. കഠിനമായ ഛർദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട കുൽദീപിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയപ്പോൾ ഡോക്ടേഴ്‌സിന് ഇയാളുടെ വയറിൽ നിന്നും സ്‌ക്രൂ, മെറ്റലുകൾ, ലോക്കറ്റുകൾ, ഇയർഫോണുകൾ തുടങ്ങിയ നിരവധി ലോഹങ്ങളാണ് ലഭിച്ചത്. എന്നാൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന കുൽദീപിന് ഇവയൊന്നും ഭക്ഷിച്ചതായി ഓർക്കുന്നുമില്ല.
40 ਸਾਲ ਦੇ ਵਿਅਕਤੀ ਦੇ ਢਿੱਡ ‘ਚੋਂ ਨਿਕਲੀਆਂ ਅਹਿਜਿਆਂ ਚੀਜ਼ਾਂ ਜਿਨ੍ਹਾਂ ਨੂੰ ਦੇਖ ਸਬ ਦੇ ਉੱਡੇ ਹੋਸ਼ #moga #hospital #viralnews #viralposts #LatestNews #shortsvideos #PunjabNews #punjabnewstv pic.twitter.com/d1ZgRphLcN
— Punjab News tv (@5aabNewstv) September 27, 2023
“>
മൂന്ന്, നാല് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയ വിശ്വവ്‌നൂർ കൽറയും അനൂപ് ഹന്ദയും ചേർന്നാണ് നടത്തിയത്. വയറ്റിൽ നിന്നും പുറത്തെടുത്ത വസ്തുക്കളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. ഡോക്ടേഴ്‌സ് പറയുന്നതനുസരിച്ച് കുൽദീപ്, ‘പിക്ക’ എന്ന രോഗാവസ്ഥയാണ് നേരിടുന്നത്. ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കുന്ന ഒരു തരം രോഗാവസ്ഥയാണിത്. ശസ്ത്രക്രിയയ്‌ക്കു വിധേയനായ കുൽദീപ് ഇപ്പോൾ ഡോക്ടേഴ്‌സിന്റെ നിരീക്ഷണത്തിലാണ്.