മലപ്പുറം: മഞ്ചേരി പുല്ലാര മൂച്ചിക്കലിൽ ബസുകൾ കൂട്ടിയിടിച്ച് 15-ൽ അധികം ആളുകൾക്ക് പരിക്ക്. രാവിലെ 8:45-ഓടെയാണ് അപകടം. പരിക്കേറ്റവരിൽ അധികവും വിദ്യാർത്ഥികളാണ്.
മഞ്ചേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസുകളാണ് അപടത്തിൽപ്പെട്ടത്. ഒരു ബസിന്റെ പിന്നിൽ നിയന്ത്രണം വിട്ട മറ്റൊരു ബസ് വന്ന് ഇടിക്കുകയായിരുന്നു. രാവിലെയായതിനാൽ സ്‌കൂൾ വിദ്യാർത്ഥികളായിരുന്നു ബസിൽ കൂടുതലായി ഉണ്ടായിരുന്നത്. മൂച്ചിക്കലിൽ പ്രവർത്തിക്കുന്ന ഈവനിംഗ് കഫേയും ബസുകൾ ഇടിച്ച് തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.