ഹാങ്ചോ: ഏഷ്യൻ ഗെയിംസ് 8-ാം ദിനത്തിൽ ഇന്ത്യക്ക് വെള്ളിയിൽ തുടക്കം. ഗോൾഫിൽ വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ അദിതി അശോകാണ് ഇന്ത്യക്കു വെള്ളി മെഡൽ സമ്മാനിച്ചത്. ഇതോടെ ഗോൾഫിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യകാരിയായെന്ന നേട്ടം അദിതി സ്വന്തമാക്കി. തായ്ലാൻഡ് മത്സാരാർത്ഥി യുബോൾ അപ്രിചായയാണ് സ്വർണം നേടിയത്.
എട്ടാം ദിവസവും ഇന്ത്യ മെഡൽ വേട്ട തുടരുമ്പോൾ 11 സ്വർണവും 16 വള്ളിയും 14 വെങ്കലവുമായി നാലാം സ്ഥാനത്തു തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ആകെ 41 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ ഏഷ്യൻ ഗെയിംസിൽ ഇതുവരെ സ്വന്തമാക്കിയത്.