മെറ്റ അടുത്തിടെയാണ് വാട്ട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നത്. മറ്റ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതാണ് പുതിയ ഫീച്ചറുകൾ. അടുത്തിടെ വാട്ട്‌സ്ആപ്പിൽ എത്തിയ ചാനൽ ഫീച്ചറിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ന്യൂസ് പോർട്ടലുകൾക്ക് വ്യക്തിഗത വിവരങ്ങളായ ഫോൺ നമ്പർ ഉൾപ്പെടെ നൽകാതെ വാർത്തകൾ അറിയാൻ സാധിക്കുന്നു എന്നത് വാട്‌സ്ആപ്പ് ചാനലുകളെ ജനപ്രിയമാക്കി.
എന്നാൽ ചില വാട്ട്‌സ്ആപ്പ് ചാനലുകളിലെ അപ്‌ഡേറ്റുകളിൽ കാണാൻ താൽപ്പര്യമില്ല എങ്കിൽ ഇത് ഹൈഡ് ചെയ്യുന്നതിനുള്ള അവസരമുണ്ട്. എന്നാൽ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടില്ല എങ്കിൽ ചാനൽ ഫീച്ചർ ഇല്ലാതെ പഴയ പതിപ്പ് ഉപയോഗിക്കുന്നത് തുടരാനാകും. ആൻഡ്രോയിഡ് ഫോണിൽ ഇതിനോടകം ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നതിനും പുതിയ പതിപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുന്നതിനും പഴയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും. എന്നാൽ ആപ്പ് സുരക്ഷിതമായ ഇടത്തിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നതെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
ഇനി പഴയ പതിപ്പിലേക്ക് മടങ്ങാൻ ആഗ്രഹിക്കാത്തവരാണ് എങ്കിൽ ചാനലുകൾ ഹൈഡ് ചെയ്യുന്നതിനുള്ള മാർഗവും വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്‌സ്ആപ്പിലെ അപ്‌ഡേറ്റ് ടാബിൽ ഇത് ഹൈഡ് ചെയ്യാൻ സാധിക്കും. ചാനലുകളെ പേജിന്റെ അവസാനത്തേയ്‌ക്കാകും ഹൈഡ് ചെയ്യുക. എന്നാൽ വാട്ട്‌സ്ആപ്പ് ക്ലോസ് ചെയ്ത് വീണ്ടും തുറക്കുമ്പോൾ ഇത് പഴയ പടി ആകുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. വാട്ട്‌സ്ആപ്പ് ചാനലുകൾ മറയ്‌ക്കുന്നതിന് ഓരോ തവണ ആപ്പിൽ കയറുമ്പോഴും ഇത് ആവർത്തിക്കേണ്ടി വരും.