പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നിരവധി ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ബസിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ചെക്ക് റിപ്പബ്ലിക്കിൽ നടക്കുന്ന വേൾഡ് റോഡ് കോൺഗ്രസിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
Hydrogen buses hold significant promise in reducing carbon emissions and addressing environmental concerns, contributing to a cleaner and greener future. #HydrogenBus pic.twitter.com/K0JujZdutm
— Office Of Nitin Gadkari (@OfficeOfNG) October 2, 2023
പ്രകൃതിക്ക് ദോഷം ചെയ്യാത്ത വിധം അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിലും പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഹരിതഭാവിയിലേക്ക് ബൃഹത്തായ സംഭാവന നൽകുന്നതിലും ഹൈഡ്രജൻ ബസുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതമാർഗങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
Union Minister Shri @nitin_gadkari Ji took a test drive in a Hydrogen Bus by Skoda in Prague, Czech Republic today, showcasing India’s commitment to exploring sustainable and eco-friendly mobility solutions. #HydrogenBus pic.twitter.com/V5YFykiJfR
— Office Of Nitin Gadkari (@OfficeOfNG) October 2, 2023
പുനരുപയോഗിക്കാവുന്ന ഹരിതോർജത്തെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നയാളാണ് നിതിൻ ഗഡ്കരി. ഈ വർഷമാദ്യം രാജ്യത്ത് ആദ്യമായി ഗ്രീൻ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന കാർ അവതരിപ്പിച്ചിരുന്നു. ‘ഫ്യുവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (FCEV)’ -ടൊയോട്ട മിറായി എന്ന കാർ ആയിരുന്നു പുറത്തിറക്കിയത്. ഗ്രീൻ ഹൈഡ്രജൻ എങ്ങനെയാണ് കാറിന് ഊർജം പകരുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഹരിത ഇന്ധനത്തെ ഉപയോഗപ്പെടുത്തുന്നത് വഴി ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്‌ക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ ഇവയുടെ വില പെട്രോൾ വാഹനങ്ങൾക്ക് തുല്യമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.