ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവര്‍ത്തനം; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്തയും എച്ച്ആര്‍ മേധാവിയും 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവര്‍ത്തനം; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്തയും എച്ച്ആര്‍ മേധാവിയും 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 12:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (യുഎപിഎ) പ്രകാരം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച രാവിലെയാണ് ഇവരെ ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് പുര്‍ക്കയസ്തക്കൊപ്പം അറസ്സിലായ ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിന്റെ ഹ്യൂമന്‍ റിസോഴ്സ് മേധാവി അമിത് ചക്രവര്‍ത്തിയെയും പ്രത്യേക കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ചൈന അനുകൂല പ്രചാരണത്തിന് പണം കൈപ്പറ്റിയ കേസില്‍ ന്യൂസ് ക്ലിക്ക് ഓഫീസിലും ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട 40 ഓളം മാദ്ധ്യമ
പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വസതികളില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തിയിരുന്നു. മണിക്കൂറോളോളം നീണ്ട റെയ്ഡിന് ശേഷമാണ് പുര്‍ക്കയസ്തയെയും ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത്. പരിശോധനക്ക് പിന്നാലെ ഡല്‍ഹിയിലെ ന്യൂസ്‌ക്ലിക്ക് ഓഫീസ് പോലീസ് സീല്‍ ചെയ്തിരുന്നു. 46 പേരെ ചോദ്യം ചെയ്യുകയും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉകരണങ്ങളും മറ്റ് രേഖകളും പരിശോധനക്കായി പോലീസ് കൊണ്ടുപോകുകയും ചെയ്തു. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ ഊര്‍മിലേഷ്, ഔനിന്ദ്യോ ചക്രവര്‍ത്തി, അഭിസര്‍ ശര്‍മ, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ആക്ഷേപഹാസ്യകാരനായ സഞ്ജയ് രജൗറ, സെന്റര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഡവലപ്മെന്റിലെ ഡി രഘുനന്ദന്‍ എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു.

അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയില്‍ ചൈനയ്‌ക്ക് അനുകൂലമായ പ്രചരണങ്ങള്‍ക്കായി യുഎസ് കോടീശ്വരനായ നെവില്‍ റോയ് സിംഗാമില്‍ നിന്ന് ന്യൂസ് ക്ലിക്ക് വെബ്സൈറ്റ് പണം കൈപ്പറ്റിയെന്നാണ്. ഇതേതുടര്‍ന്ന്, മാദ്ധ്യമ സ്ഥാപനം ഡല്‍ഹി പോലീസിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെയും (ഇഒഡബ്ല്യു) നിരീക്ഷണത്തിലായിരുന്നു. ഓഗസ്റ്റ് 17-ന്, കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ), ഐപിസിയിലെ മറ്റ് വകുപ്പുകള്‍, സെക്ഷന്‍ 153 എ (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ ഉള്‍പ്പെടുത്തി പോര്‍ട്ടലിനെതിരെ കേസെടുത്തിരുന്നു.

Tags: delhi policenewdelhiNewsClickuapa act
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies