ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

Published by
Janam Web Desk

ന്യൂഡല്‍ഹി:മാനസിക പീഡനത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് ഭാര്യ അയേഷ മുഖര്‍ജിയില്‍ നിന്ന് ഡല്‍ഹിയിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു.ഭാര്യയ്‌ക്കെതിരായ വിവാഹമോചന ഹര്‍ജിയില്‍ ധവാന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അയേഷ മുഖര്‍ജി എതിര്‍ക്കാതിരുന്നതോടെ കോടതി വിവാഹമോചനം അംഗീകരിക്കുകയായിരുന്നു.

മകനുമായി വേര്‍പിരിഞ്ഞ് ജീവിക്കാന്‍ നിര്‍ബന്ധിച്ച് ധവാനെ മാനസികമായി വേദനിപ്പിച്ചതിന് ജഡ്ജി അയേഷയെ കുറ്റപ്പെടുത്തി. പ്രത്യേക സമയങ്ങളില്‍ മകനെ കാണാന്‍ ശിഖറിനെ അനുവദിച്ചെങ്കിലും നിരന്തരമായി ശിഖറിനൊപ്പം മകനെ വിടാന്‍ കോടതി വിസമ്മതിച്ചു. സ്‌കൂള്‍ അവധിക്കാലത്തിന്റെ പകുതി സമയമെങ്കിലും ധവാനും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ മകനെ ഇന്ത്യയില്‍ അയയ്‌ക്കണമെന്നും കോടതി ഉത്തരവിട്ടു.

ധവാനും അയേഷയും 2012 ലാണ് വിവാഹിതരായത്. 2014 ല്‍ അവരുടെ മകന്‍ സൊരോവര്‍ ജനിച്ചു. 2021 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. വിവാഹശേഷം അദ്ദേഹത്തോടൊപ്പം ഇന്ത്യയില്‍ താമസിക്കാമെന്ന് അയേഷ ആദ്യം വാഗ്ദാനം ചെയ്‌തെങ്കിലും
ആദ്യ വിവാഹത്തിലുള്ള പെണ്‍മക്കളുമായി ജീവിക്കാന്‍ ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. ഓസ്ട്രേലിയയിലെ തന്റെ പെണ്‍മക്കളുടെ ക്ഷേമത്തിനായി ഇവര്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചെന്ന ധവാന്റെ വാദവും കോടതി അംഗീകരിച്ചു.

Share
Leave a Comment