ചേരരാജാക്കന്മാർ നിർമ്മിച്ച അരപലീശ്വരം ക്ഷേത്രം; 1000 പടവുകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ആഗായ ഗംഗൈ വെള്ളച്ചാട്ടം;  കൊല്ലിമലയിലേയ്ക്ക് ഒരു ഓഫ്‌റോഡ് യാത്ര പോയാലോ.......
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ചേരരാജാക്കന്മാർ നിർമ്മിച്ച അരപലീശ്വരം ക്ഷേത്രം; 1000 പടവുകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ആഗായ ഗംഗൈ വെള്ളച്ചാട്ടം;  കൊല്ലിമലയിലേയ്‌ക്ക് ഒരു ഓഫ്‌റോഡ് യാത്ര പോയാലോ…….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 03:15 pm IST
FacebookTwitterWhatsAppTelegram

ഓഫ് റോഡ് യാത്രകളും ട്രക്കിംഗും ഇഷ്ടമല്ലാത്തവരായി ആരാണുള്ളതല്ലെ.. കേരളത്തിൽ പൊതുവെ ട്രക്കിംഗിനും ഓഫ്‌റോഡ് ബൈക്ക് യാത്രകൾക്കുമായി തിരഞ്ഞെടുക്കുന്ന സ്‌പോട്ടുകളായിരിക്കും വാഗമണ്ണും മൂന്നാറുമെല്ലാം. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഒരു യാത്രയിൽ കാണാൻ ആഗ്രഹിക്കുന്ന എല്ലാം ഒത്തിണങ്ങിയ ഒരു സ്ഥലം കണ്ടെത്തിയാലോ.. കുടുബത്തോടൊപ്പവും ഒറ്റയ്‌ക്കും പോകാവുന്ന ഒരു സ്ഥലം. കേരളത്തിൽ നിന്ന് ഒരുപാട് അകലെയല്ലെങ്കിലും തമിഴ്‌നാട്ടിലെ സേലത്ത് അത്തരത്തിൽ ഒരു വിനോദ സഞ്ചാരകേന്ദ്രമുണ്ട്.

മനോഹരമായ ഓഫ്‌റോഡ് യാത്ര, ഹിൽസ്‌റ്റേഷൻ, വെള്ളച്ചാട്ടം, അതിപുരതാനമായൊരു ക്ഷേത്രം, വ്യൂപോയിന്റുകൾ അങ്ങനെ എല്ലാമുണ്ട് ഇവിടെ. ഏകദേശം 72 ഹെയർപ്പിൻ ചുറ്റുകൾ താണ്ടി വേണം ഇവിടെ എത്തിച്ചേരാൻ. തമിഴ്‌നാട്ടിലെ സേലത്തിന് സമീപത്തായി നാമക്കല്ല് എന്ന സ്ഥലത്തുള്ള കൊല്ലിമലയാണ് സ്ഥലം. അധികം പ്രശസ്തമല്ലെങ്കിലും ഇവിടം ഇപ്പോൾ ഒരുപാട് സഞ്ചാരികൾ എത്തുന്നൊരിടമായി മാറിക്കൊണ്ടിരിക്കുകയാണ്. ‘മരണത്തിന്റെ മലകൾ’ എന്നാണ് കൊല്ലിമല എന്ന വാക്കിന്റെ അർത്ഥം.  അൽപം ഭയപ്പെടുത്തുന്നതാണെങ്കിലും ഇവിടേക്കുള്ള യാത്ര രസകരമാണ്. 1000 മുതൽ 1300 മീറ്റർ വരെ ഉയരമുള്ള കുന്നുകൾ. 280 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന പ്രദേശം. ചേരരാജാക്കന്മാർ ഭരിച്ചു എന്ന ഖ്യാതി കൊല്ലിമലയ്‌ക്കുണ്ട്.

കൊല്ലിമലയിലെ പ്രധാന ആകർഷണങ്ങളാണ് അവിടുത്തെ ഭൂപ്രകൃതിയും കൃഷിയും. കൊല്ലിമലയിലേയ്‌ക്കുള്ള യാത്രയിലുടനീളം നമുക്ക് കാണാൻ സാധിക്കുന്ന ആർഷണമാണിത്. കൂടാതെ അരപ്പലീശ്വര ക്ഷേത്രവും ആഗായ ഗംഗൈ വെള്ളച്ചാട്ടവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഇത് കൂടാതെ ബൊട്ടാണിക്കൽ ഗാർഡൻ, ടാംപ്‌കോൾ മെഡിസിനൽ ഫാം, വാസലൂർപട്ടി ബോട്ട് ഹൗസ്, അഗയ ഗംഗൈ വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ്, വാസലൂർപട്ടി ബോട്ട് ഹൗസ്, സിദ്ധാർ ഗുഹകൾ എന്നിവയും ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

അരപരലീശ്വര ക്ഷേത്രം

എഡി ഒന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് വിശ്വസിക്കുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ളതും സമ്പന്നവും ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യവും ഈ ക്ഷേത്രത്തിനുണ്ട്. വാൽവിൽ ഓറിയാണ് അരപരലീശ്വര ക്ഷേത്രം നിർമ്മിച്ചത്. പരമശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ സ്ഥലം കൊല്ലി മലനിരകളുടെ പ്രധാന ഭാഗമാണ്. ഇന്നുവരെയുള്ള ഒരു ദ്രാവിഡ വാസ്തുവിദ്യയുടെ സാക്ഷിയായും ഈ ക്ഷേത്രത്തെ കരുതപ്പെടുന്നുണ്ട്.

പണ്ട് ഈ ക്ഷേത്രപ്രദേശം ഒരു കൃഷിഭൂമിയായിരുന്നു. ഒരിക്കൽ ഒരു കർഷകൻ നിലം ഉഴുതുമറിച്ചപ്പോൾ ഒരു ഭാഗത്തായി രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു. തുടർന്ന് അവിടം പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് ഒരു ശിവലിംഗം കണ്ടെത്താനായി. തുടർന്ന് അദ്ദേഹം ആ വിഗ്രഹം അവിടെ തന്നെ പ്രതിഷ്ഠിക്കുകയും ഭഗവാന് പൂജകൾ ചെയ്യാനും തുടങ്ങി. ശിവലിംഗത്തിന്റെ തലഭാഗത്ത് കലപ്പകൊണ്ട് ഉഴുതപ്പോൾ സംഭവിച്ച മുറിവേറ്റ പാട് ഇപ്പോഴും കാണാം. ശിവലിംഗത്തിന്റെ ശിരസ്സിൽ ഇത് ഒരു പ്രധാന സവിശേഷതയാണ്.

ആഗയ ഗംഗൈ വെള്ളച്ചാട്ടം

കിഴക്കൻ ഘട്ടത്തിന്റെ ശ്രദ്ധേയമായ ഭാഗമാണ് ഈ വെള്ളച്ചാട്ടം. 300 അടി വരെ ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം പതിക്കുന്നത്. എന്നാൽ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകം ഇവിടേയ്‌ക്കുള്ള പടവുകളാണ്. ഏകദേശം 1000 പടികൾ ഇറങ്ങിവേണം വെള്ളച്ചാട്ടത്തിലെത്താൻ. അരപരലീശ്വര ക്ഷേത്രത്തിന് സമീപം തന്നെയാണ് വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. കൊല്ലിമല ട്രെക്കിംഗിന്റെ നിർണായക ഭാഗമാണ് ആഗയ ഗംഗൈ വെള്ളച്ചാട്ടം. നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ ഇവിടെ വലിയ തിരക്ക് തന്നെയായിരിക്കും.

ബൊട്ടാണിക്കൽ ഗാർഡൻ

സെമ്മേടിൽ നിന്ന് 3 കിലോമീറ്റർ മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊല്ലിമലയിലെ ഹെയർപ്പിന്നുകൾ കയറിതുടങ്ങുമ്പോൾ ആദ്യം എത്തുന്ന കേന്ദ്രവും ഇത് തന്നെയാണ്. മനോഹരമായ റോസ് ഗാർഡൻ, പരിസ്ഥിതി സൗഹൃദ കോട്ടേജുകൾ, ഗംഭീരമായ വ്യൂപോയിന്റ്, കുട്ടികളുടെ പാർക്ക് എന്നിവയും ഇവിടെയുണ്ട്. തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണിത്.

ടാംപ്‌കോൾ മെഡിസിനൽ ഫാം

സമൃദ്ധമായ ഔഷധ സസ്യങ്ങളുടെ ആവാസകേന്ദ്രമാണ് ഇവിടം. യാത്ര ചെയ്ത് ക്ഷീണിക്കുമ്പോൾ വെറുതെ ചുറ്റിക്കറങ്ങാവുന്ന മനോഹരമായ സ്ഥലം കൂടിയാണ്.

വാസലൂർപട്ടി ബോട്ട് ഹൗസ് 

കൊല്ലിമലനിരകളിലേയ്‌ക്കുള്ള യാത്രയുടെ ആദ്യഘട്ടത്തിൽ തന്നെയാണ് ഈ ബോട്ട് ഹൗസ്. ഒരു കൃത്രിമ തടാകത്തിലാണ് ബോട്ട് ഹൗസ് നിർമ്മിച്ചിരിക്കുന്നത്. പ്രശാന്തമായ ഈ തടാകം കുന്നുകളുടെ ഹരിതഭംഗിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇത് കൊല്ലി മലനിരകയിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്.

കൊല്ലിമല സന്ദർശിക്കാൻ പറ്റിയ സമയം

വർഷം മുഴുവനും സന്ദർശിക്കാൻ കഴിയുന്ന മനോഹരമായ സ്ഥലമാണിത്. എന്നാൽ മൺസൂൺ ശക്തമാകുന്ന സമയത്ത് പരമാവധി ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാകും നല്ലത്. ഡിംസബറിൽ മനോഹരമായ കാലാവസ്ഥയാണ് ഇവിടെ മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് കൊല്ലിമല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

 

Tags: SUBKOLLI HILLS
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies