തെങ്ങ് കയറാൻ ആളെ തിരക്കി മടുത്തോ? ഇനി വിളിച്ചാൽ വിളിപ്പുറത്ത് എത്തും; പുത്തൻ സംവിധാനം റെഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെങ്ങ് കയറാൻ ആളെ തിരക്കി മടുത്തോ? ഇനി വിളിച്ചാൽ വിളിപ്പുറത്ത് എത്തും; പുത്തൻ സംവിധാനം റെഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 11:26 am IST
Facebook
Twitter
WhatsAppTelegram

തേങ്ങ ഇടാനുള്ള ആൾ ഇനി വിളിപ്പുറത്തെത്തും. നാളികേര വികസന ബോർഡ് തയ്യാറാക്കിയ കോൾ സെന്ററിലൂടെ സംസ്ഥാനത്തൊട്ടാകെ 700-ഓളം തെങ്ങുകയറ്റക്കാരുടെ സേവനം ലഭ്യമാകും. ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കോൾ സെന്റർ സജ്ജമാക്കിയിട്ടുള്ളത്.തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നുതളിക്കൽ, വിത്തുതേങ്ങകൾ കണ്ടെത്തൽ തുടങ്ങിയവയ്‌ക്കെല്ലാം സഹായം ലഭ്യമാകും.

ഗ്രാമ-ബ്ലോക്ക്-ജില്ല തലങ്ങളിലാകും ഇവർ പ്രവർത്തിക്കുക. അപകടസാധ്യതയേറെയുള്ള ജോലിയായതിനാൽ പുതുതലമുറക്കാർ തെങ്ങുകയറ്റം തൊഴിലായി സ്വീകരിക്കുന്നില്ലെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തെങ്ങ് കയറാൻ ആളെ കിട്ടാത്തതും രോഗ-കീട ബാധമൂലമുള്ള കൃഷിനാശവും -കാരണം പല കർഷകരും കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയിലാണ്. ഈ പ്രതിസന്ധിയിൽ നിന്ന് കർഷകർക്ക് രക്ഷ നൽകുകയാണ് നാളികേര വികസന ബോർഡിന്റെ ലക്ഷ്യം. പദ്ധതി വഴി കേരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കേരകർഷക കൂട്ടായ്മകൾ, തെങ്ങ് കയറ്റക്കാർ എന്നിവരുമായി കൂടിച്ചേർന്ന് പ്രശ്‌നപരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

കേരളത്തിൽ 1,646 ബാച്ചുകളിലായി 32,926 പേരാണ് പരിശീലനം നേടിയത്. അഖിലേന്ത്യാതലത്തിൽ 66,814 പേർ പരിശീലനം നേടിയിരുന്നു. നാളികേര ഉത്പാദക കൂട്ടായ്മകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയായിരുന്നു പരിശീലനങ്ങൾ. പരിശീലനം നേടിയവർക്ക് സൗജന്യമായി യന്ത്രങ്ങളും വിതരണംചെയ്തു. എന്നാൽ ഇവരിൽ പലരും ജോലി തുടരാൻ താത്പര്യം കാണിക്കാതിരുന്നതിന് പിന്നാലെയാണ് കോൾ സെന്ററിന് രൂപം നൽകിയത്.

Tags: SUBCall CentreCoconut Pickers
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies