ഇടുക്കി: യാത്രക്കാർക്ക് മുന്നിൽ തമ്മിലടിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ യൂണിറ്റിലെ ഇൻസ്പെക്ടർ രാജു ജോസഫ്, തൊടുപുഴ യൂണിറ്റിലെ ഇൻസ്പെക്ടർ പ്രദീപ് എന്നിവർക്കാണ് സസ്പെൻഷൻ.
ഈ മാസം രണ്ടാം തീയതി തൊടുപുഴ ഡിപ്പോയിൽ ആയിരുന്നു സംഭവം. ടിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാർ തമ്മിലടിക്കാൻ ഇടയാക്കിയത്.
അടുത്തിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടർ പി,പി തങ്കപ്പൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.