ടെൽ അവീവ്: അപ്രതീക്ഷിതമായുണ്ടായ ഹമാസ് ഭീകരരുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ കനത്ത പ്രതിരോധമാണ് തീർത്തത്. ഹമാസിന് ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ ശക്തമായ പിന്തുണ ആവശ്യമാണെന്നും ഇസ്രായേൽ അംബാസിഡർ. സ്വാധീനമുള്ള രാജ്യമായതിനാലും തീവ്രവാദത്തിന്റെ വെല്ലുവിളികൾ അറിയുന്നതിനാലും ഇസ്രായേലിന് ഇന്ത്യയുടെ ശക്തമായ പിന്തുണ ആവശ്യപ്പെട്ട് ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ. വെല്ലുവിളിയെ ഇസ്രായേൽ സ്വയം നേരിടുമെന്നും കുറ്റവാളികളെ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഹമാസ് ഭീകരരെ ഇറാൻ പിന്തുണക്കുന്നുണെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ ക്രൂരതയ്‌ക്ക് പിന്നിലെ ഭീകരർ വലിയ പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അതിന്റെ വ്യവസ്ഥകൾക്കനുസൃതമായി എത്രയും വേഗം ഭീകരർക്ക് മറുപടി നൽകുമെന്നും നൗർ ഗിലോൺ വ്യക്തമാക്കി. ഹമാസ് ഭീകരർ വലിയ വില നൽകേണ്ടി വരും. ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയായിരിക്കും ഉണ്ടാവുകയെന്നും നൗർ ഗിലോൺ പറയുന്നു
അതേസമയം ഹമാസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. ഗാസയിൽ നിന്ന് ഹമാസ് ഭീകരർ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ടെന്നും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരരുടെ അപ്രതീക്ഷിതമായ നുഴഞ്ഞുകയറ്റത്തിൽ ആയിരത്തോളം പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.















