ഒരു ഔട്ടിംഗ് പോയലോ; പ്രകൃതിയെ തൊട്ടറിഞ്ഞ്, ആകാശത്തോളം ഉയരത്തിലെന്നപോലെ ഒരു യാത്ര
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഒരു ഔട്ടിംഗ് പോയലോ; പ്രകൃതിയെ തൊട്ടറിഞ്ഞ്, ആകാശത്തോളം ഉയരത്തിലെന്നപോലെ ഒരു യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 02:37 pm IST
FacebookTwitterWhatsAppTelegram

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. വലിയ തയ്യാറെടുപ്പുകൾ ഇല്ലാത്ത ഒരു ഉല്ലാസ യാത്രയാകും എല്ലാവരും ആദ്യം തിരഞ്ഞെടുക്കുക. കുടുംബത്തോടൊപ്പം ഒരു ഔട്ടിംഗോ കൂട്ടുകാർക്കൊപ്പമുള്ള ഒരു ചുറ്റിക്കറങ്ങലിനോ തിരഞ്ഞെടുക്കാവുന്ന ഒരിടം. അധികം ചിലവുകളൊന്നും ഇല്ലാതെ വളരെ ചെറിയൊരു ബഡ്ജറ്റിൽ യാത്രപോയാലോ..

കേരള തമിഴ്‌നാട് ബോർഡറിലായി തിരുവനന്തപുരം ജില്ലയ്‌ക്കും കന്യാകുമാരി ജില്ലയ്‌ക്കും ഇടയിലായിയുള്ള ഒരു മനോഹരമായ സ്ഥലമാണ് മാത്തൂർ. ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് മാത്തൂർ തൂക്കുപാലം അല്ലെങ്കിൽ തൊട്ടിപ്പാലം. പറളി നദിക്ക് കുറുകെയാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഒരു അക്വാഡക്റ്റാണ് ഇത്. ഏകദേശം ഒരു കിലോമീറ്ററാണ് തൊട്ടിപ്പാലത്തിന്റെ നീളം.

പറളി ഗ്രാമത്തിലെ കൃഷി ഭൂമിയിലേയ്‌ക്കും മറ്റുമായി 1966- ലാണ് ഈ അക്വാഡേറ്റ് നിർമ്മിച്ചത്. പട്ടണംകാൽ കനാലിലെ ജലമാണ് അക്വാഡക്റ്റ് വഴി പറളിയിലേയ്‌ക്ക് എത്തിക്കുന്നത്. ഒരു കുന്നിൽ നിന്ന് മറ്റൊരു കുന്നിലേക്കാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 28 കൂറ്റൻ തൂണുകളിലാണ് പാലം താങ്ങി നിർത്തിയിരിക്കുന്നത്. പാലത്തിന് ഏകദേശം 115 അടിയോളം ഉയരമുണ്ട്. എന്നാൽ ഇതിൽ കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്, പാലത്തിന്റെ തൂണുകളിൽ പലതും പ്രദേശത്തെ പാറകൾ തന്നെയാണ്. അക്കാലത്തെ 12. 90 ലക്ഷം രൂപ മുടക്കിയാണ് തൊട്ടിപ്പാലം പണിതത്.

വർഷങ്ങൾക്ക് ശേഷവും യാതൊരു തരത്തിലുള്ള കേടുപാടുകളുമില്ലാതെ പാലം നിലനിൽക്കുന്നത് ഇവിടെ എത്തുന്നവർക്ക് ഒരു അത്ഭുത കാഴ്ച തന്നെയാണ്. തൊട്ടിപ്പാലത്തിന്റെ ഒരു പ്രധാന സവിശേഷത എന്തെന്നാൽ, രണ്ട് അറകളായാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ഒരു അറയിലൂടെ കൃഷി ഭൂമിയിലേയ്‌ക്കുള്ള വെള്ളം ഒഴുക്കിക്കൊണ്ടു പോകാനും മറ്റേത് ജനങ്ങൾക്ക് ഗതാഗതത്തിനും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമാണ്. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്നതിലുപരി ഈ പാലം ഇപ്പോഴും ഗ്രാമവാസികൾ അവരുടെ ഗതാഗത മാർഗ്ഗമായി തന്നെയാണ് ഉപയോഗിക്കുന്നത്.

സൗജന്യമായി സഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാവുന്നതാണ്. അക്വാഡക്റ്റിലൂടെയുള്ള യാത്ര വളരെ മനോഹരമാണ്. ഒരു വശത്ത് ഒഴുക്കികൊണ്ടു പോകുന്നകാഴ്ചയും കണ്ടുള്ള നടത്തം വളരെ മനോഹരമാണ്. എന്നാൽ മറുവശത്ത് നിന്ന് താഴേയ്‌ക്ക് നോക്കിയാലോ ആകാശത്തോളം ഉയരത്തിൽ നിൽക്കുന്നത് പോലെ തോന്നും. ഒന്ന് താഴേയ്‌ക്ക് നോക്കിയാൽ തീപ്പെട്ടി കൂട് പോലെ വണ്ടികളും മൊട്ടുസൂചി വലിപ്പം മാത്രം തോന്നിക്കുന്ന തരത്തിൽ ആളുകളെയും കാണാം.

തൊട്ടിപ്പാലം സന്ദർശിക്കുമ്പോൾ ഒരു ദിവസം മുഴുവൻ ചിലവഴിക്കാനുള്ള കാഴ്ചകൾ അവിടെ തന്നെയുണ്ട്. കുട്ടികൾക്കുള്ള പാർക്കും, മനോഹരമായ പൂന്തോട്ടവും എല്ലാം ഇവിടെ ഉണ്ട്. മുതിർന്നവർക്കും ചെറുപ്പക്കാർക്കും പെറളി നദിയിൽ ആർത്തുല്ലസിച്ച് ഒരു കുളിയും പാസ്സാക്കാവുന്നതാണ്. കുടുംബസമേതം ഇവിടെ എത്തുന്നവർക്ക് ഔട്ടിംഗിന് പറ്റിയ സ്ഥലമാണ് തൊട്ടിപ്പാലം.

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഒന്നര മണിക്കൂർ യാത്രയാണ് മാത്തൂരിലേയ്‌ക്കുള്ളത്. ബസിൽ ഇവിടേയ്‌ക്ക് യാത്ര ചെയ്യുന്നവർക്ക് മാർത്താണ്ഡത്തെത്തിയ ശേഷം അവിടെന്നും ബസ് മാർഗ്ഗം തൊട്ടിപ്പാലത്ത് എത്താവുന്നതാണ്. സ്വന്തം വാഹനങ്ങളിൽ എത്തുന്നവരും മാർത്താണ്ഡത്തെത്തിയ ശേഷം ഇവിടേയ്‌ക്ക് യാത്ര ചെയ്യുക.

 

 

Tags: kanyakumariSUBMARUTHOOR BRIDGE
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies