ഏകദിന ലോകകപ്പിൽ പുതുചരിത്രം രചിച്ച് സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ചെപ്പോക്കിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ലോകകപ്പിലെ ആദ്യ മത്സരത്തിലാണ് സച്ചിന്റെ റെക്കോർഡ് താരം മറികടന്നത്. ഇതോടെ ഏകദിന, ടി-20 ലോകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഏറ്റവും അധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ താരം സ്വന്തമാക്കി.
58 മത്സരങ്ങളിൽ നിന്ന് 2719 റൺസ് എടുത്ത സച്ചിന്റെ റെക്കോർഡാണ് 64 മത്സരങ്ങളിൽ നിന്ന് 2785 റൺസെടുത്ത് കിംഗ് കോഹ്ലി മറികടന്നത്. രോഹിത് ശർമ്മ (2422), യുവരാജ് (1707), സൗരവ് ഗാംഗുലി (1671) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഇന്ത്യൻ ഫീൽഡറെന്ന നേട്ടവും കോഹ്ലിയുടെ പേരിലായി.
ലോകകപ്പിൽ 15-ാമത് ക്യാച്ചെടുത്തതോടെ അനിൽ കുബ്ലെയുടെ റെക്കോർഡും കോഹ്ലി തകർത്തു. ജസ്പ്രീത് ബുമ്രയുടെ പന്തിൽ മിച്ചൽ മാർഷിനെ പുറത്താകാൻ ക്യാച്ചെടുത്തതോടെയാണ് കോഹ്ലി ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത ഇന്ത്യൻ ഫീൽഡറായി മാറിയത്. 85 റൺസായിരുന്നു ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ കോഹ്ലി നേടിയത്.