ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂമിലെ വിജയാഘോഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത് വീഡിയോയിൽ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിക്ക് മെഡൽ നൽകുന്നതാണ്. മത്സരത്തിലെ മികച്ച ഫീൽഡർക്കുളള മെഡലാണ് താരത്തെ തേടിയെത്തിയത്. മത്സരത്തിൽ മികച്ച ഫീൽഡിംഗ് പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്.
ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷിന്റെ ക്യാച്ച് താരം നേടിയിരുന്നു. ഈ പ്രകടനത്തിലൂടെയാണ് താരത്തിന് ബെസ്റ്റ് ഫീഡർ ഓഫ് ദി മാച്ച് അവാർഡ് നേടിക്കൊടുത്തത്. ബിസിസിഐ പങ്കുവച്ച വിഡീയോയിൽ വിരാട് കോഹ്ലിക്ക് ഫീൽഡിംഗ് കോച്ച് ടി ദിലീപ് മെഡൽ നൽകുന്നത് കാണാം.
ഏകദിന ലോകകപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീമിന്റെ പുതിയ പദ്ധതിയാണ് ബെസ്റ്റ് ഫീൽഡർ ഓഫ് ദ മാച്ച് അവാർഡ്. ഫീൽഡിംഗിൽ കൂടുതൽ പ്രാധാന്യം നൽകുവാനും അതുവഴി താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനും അവസരം നൽകുകയാാണ് ഇതിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്. ഓരോ മത്സരം കഴിയുമ്പോഴും മികച്ച ഫീൽഡർമാർക്ക് മെഡൽ നൽകാനാണ് മാനേജ്‌മെന്റ് തീരുമാനം. മെഡൽ നേടിക്കൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ നീങ്ങുന്ന വിരാട് കോഹ്ലിയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഒരു ക്യാച്ചിൽ മാത്രമല്ല, ഫീൽഡിംഗിലെ മികച്ച പ്രകടനത്തിനാണ് ടീം ഊന്നൽ നൽകിയതെന്നും അതാണ് അവാർഡിന് വിരാട് കോഹ്ലിയെ തിരഞ്ഞെടുക്കാൻ കാരണം. ഞങ്ങൾ ടീമിന്റെ സ്ഥിരതയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് മികച്ച ഫീൽഡർമാർക്ക് ഞങ്ങൾ മെഡൽ നൽകുന്നു. മെഡൽ നൽകുന്നതിലൂടെ അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഫോം നിലനിർത്താനും സാധിക്കും. എന്തുകൊണ്ടാണ് വിരാട് കോഹ്ലിയെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഫീൽഡിംഗ് കോച്ച് ടി ദിലീപ് പറഞ്ഞതിങ്ങനെയാണ്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ കെ.എൽ രാഹുലും വിരാട് കോഹ്ലിയും ചേർന്ന് ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയം സമ്മാനിക്കുകായിരുന്നു. ഫീൽഡിങ്ങിൽ മാത്രമല്ല ബാറ്റിംഗിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 116 പന്തിൽ നിന്നും 85 റൺസ് ആണ് കോഹ്ലി നേടിയത്.
View this post on Instagram
“>