തിരുവനന്തപുരം: ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ സിപിഎം നേതാക്കളെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യച്ചൂരി മുതൽ എം.എ ബേബിയും എം.സ്വരാജും വരെ ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് രംഗത്തു വന്നിരുന്നു. ഹമാസിന്റെ കൂട്ടക്കുരുതിയെ മഹത്വവത്കരിച്ചാണ് സിപിഎം നേതാവ് എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ. പാലസ്തീനികൾ എന്ത് ചെയ്താലും അവർ നിരപരാധികളാണ് എന്നായിരുന്നു ഹമാസ് ഭീകരരെ അനുകൂലിച്ചുകൊണ്ട് സ്വരാജ് നടത്തിയ പ്രസ്താവന. ഇതിന് പിന്നാലെയാണ് വിമർശനവുമായി കെ.സുരേന്ദ്രൻ രംഗത്തു വന്നത്.
അവർ എന്ത് ചെയ്താലും പിന്തുണയ്ക്കണം. അവർക്ക് സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്താം, മൃതദേഹത്തെ പോലും അപമാനിക്കാം. കുട്ടികളെ ഇഞ്ചിഞ്ചായി കൊല ചെയ്യാം. ബന്ദികളെ ഒരോരുത്തരെയായി കഴുത്തറത്ത് കൊല്ലാം. ചാവേറുകളായി ബോംബ് പൊട്ടിക്കാം. ലോകം മുഴുവൻ ഇസ്ലാമിക രാജ്യം സ്ഥാപിക്കുമെന്ന് വെല്ലുവിളിക്കാം. വിധേയനിലെ തൊമ്മിയെ പോലെ നമുക്ക് വാലും ചുരുട്ടി അവരുടെ കാൽക്കീഴിൽ ഇരിക്കാം. കാരണം, അവർക്ക് വോട്ട് ബാങ്കുണ്ട്. ഇതാണ് ഹമാസിനെ കുറിച്ച് ഒരു ശരാശരി കമ്മിയുടെ ലൈൻ. അത് ഇപ്പോൾ നേതാവായാലും അണിയായാലും ഇത് തന്നെയാണ് അവസ്ഥ- എന്നാണ് സുരേന്ദ്രന്റെ വിമർശനം.















